Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വടയാർ സെൻ്റ് ലൂയിസ് എൽ. പി. സ്ക്കൂളിൻ്റെ വാർഷികവും, വിജയികൾക്ക് അനുമോദനവും നടത്തി.

18 Mar 2025 11:53 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: വടയാർ സെൻ്റ് ലൂയിസ് എൽ. പി. സ്ക്കൂളിൻ്റെ വാർഷികവും, എൽ എസ് എസ് വിജയികൾക്ക് അനുമോദനവും നടത്തി.

തലയോലപ്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷിജി വിൻസൻ്റ് ഉദ്ഘാടനം ചെയ്തു. കോർപ്പറേറ്റ് അസിസ്റ്റൻ്റ് മാനേജർ റവ. ഫാ. ഡോ.ബെന്നി പാലാട്ടി അധ്യക്ഷതവഹിച്ചു. 2023 - 24 അധ്യയന വർഷം എൽ എസ് എസ് കരസ്ഥമാക്കിയ പഞ്ചായത്തിലെ ഏകവിദ്യാലയമാണിത്. സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൻ അഞ്ചു ഉണ്ണികൃഷ്‌ണൻ, പഞ്ചായത്ത് അംഗങ്ങളായ അനിചള്ളാങ്കൽ, എം.ടി ജയമ്മ, സ്കൂൾ എച്ച്എം കെ .ഒ വർഗീസ്സ്

സീനിയർ അസിസ്റ്റന്റ് സിസ്റ്റർ ഷൈനി ഡൊമിനിക് തുടങ്ങിയവർ പ്രസംഗിച്ചു. പാഠ്യ പാഠ്യേതര വിഷയത്തിൽ വിജയിച്ച കുട്ടികൾക്ക് ചടങ്ങിൽ ട്രോഫികളും സർട്ടിഫിക്കറ്റും നൽകി. മുൻ അധ്യാപിക കൊച്ചുത്രേസ്യ ടീച്ചർ കുട്ടികൾക്ക് എൻഡോവ്മെൻ്റ് വിതരണം ചെയ്തു.തുടർന്ന് കുട്ടികളുടെവിവിധ കലാപരിപാടികൾ നടന്നു.

Follow us on :

More in Related News