Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Aug 2025 21:19 IST
Share News :
മുക്കം: ചേന്ദമംഗല്ലൂർ ഇസ്‍ലാഹിയ കോളജ് പൂർവ വിദ്യാർഥി സംഘടന-ഇക്കോസ സംഘടിപ്പിക്കുന്ന യു.കെ. അബു സഹ്‍ല അനുസ്മരണ സമ്മേളനവും ബാച്ച് സംഗമവും സെപ്റ്റംബർ 13ന് ചേന്ദമംഗലൂർ ഇസ്‍ലാഹിയ കാമ്പസിൽ വിവിധ പരിപാടികളോടെ നടക്കും. പ്രശസ്ത മാപ്പിള കവിയും ദീർഘകാലം ചേന്ദമംഗല്ലൂർ ഇസ്‍ലാഹിയ കോളജ് അധ്യാപകനുമായിരുന്നു യു.കെ. ഇബ്രാഹിം മൗലവി എന്ന യു.കെ. അബൂസ്ഹല. അനുസ്മരണ സമ്മേളനത്തിന്റെ ഭാഗമായി ഇസ്‍ലാഹിയ കോളജ് പൂർവ വിദ്യാർഥികൾക്ക് ഇസ്‍ലാമിക ഗാനാലാപന മത്സരം, ഇസ്‍ലാമിക കലാലയങ്ങളിലെ വിദ്യാർഥികൾക്ക് ഗാനരചന മത്സരം, അക്കാദമിക് സെമിനാർ, പാട്ടും പറച്ചിലും എന്നിവയാണ് മുഖ്യപരിപാടികൾ . വിജയകരമായ നടത്തിപ്പിന്നായി
ഇസ്ലാഹിയ അസോസിയേഷൻ പ്രസിഡന്റ് കെ. സുബൈർ ചെയർമാനും ഇക്കോസ പ്രസിഡന്റ് ഡോ. സി.പി. ശഹീദ് റംസാൻ ജനറൽ കൺവീനറുമായി 70 അംഗ സ്വാഗത സംഘം രൂപവത്കരിച്ചു. ഇസ്ലാഹിയ അസോസിയേഷൻ പ്രസിഡണ്ട് കെ. സുബൈർ ഉദ്ഘാടനം ചെയ്തു.. ഇക്കോസ ജനറൽ സെക്രട്ടറി ഷെബീൻ മെഹബൂബ്, ജമാഅത്തെ ഇസ്‍ലാമി ഏരിയ പ്രസിഡന്റ് ബഷീർ മാസ്റ്റർ എന്നിവർ സംസാരിച്ചു. ഡോ. സി.പി ശഹീദ് റംസാൻ സ്വാഗതം പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.