Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Aug 2025 09:21 IST
Share News :
മുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് യു.ഡി.എഫ് ഭരണസമിതിയുടെ അഞ്ച് വർഷത്തെ വികസനനേട്ടങ്ങൾ ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ജന വിജയ യാത്രക്ക് തുടങ്ങി. കൊടിയത്തൂർ; വികസന മുന്നേറ്റത്തിൻ്റെ അഞ്ചാണ്ട് എന്ന മുദ്രാവാക്യവുമായി
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു, വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ എന്നിവരാണ് ജാഥ നയിക്കുന്നത്. 2 ദിവസങ്ങളിലായി നടക്കുന്ന ജാഥയുടെ ഉദ്ഘാടനം തോട്ടുമുക്കം പള്ളിത്താഴെ അങ്ങാടിയിൽ ഡി.സി.സി പ്രസിഡൻറ് അഡ്വ. കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു.
പിണറായി വിജയൻ സർക്കാരിൻ്റെ ജനദ്രാേഹ നടപടികൾക്കെതിരായി വിധി എഴുതാൻ ജനങ്ങൾ കാത്തിരിക്കുകയാണന്നും അതിൻ്റെ ട്രയലായിരിക്കും വരുന്നതദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പെന്നും അദ്ധേഹം പറഞ്ഞു. ജില്ലയിൽ തന്നെ ഏറ്റവും മികച്ച വികസനം നടന്ന പഞ്ചായത്തുകളിലൊന്നായ കൊടിയത്തൂരിൽഭരണതുടർച്ചയുണ്ടാവുമെന്നും അദ്ധേഹം പറഞ്ഞു. ചടങ്ങിൽ
അബ്ദുൽ ഗഫൂർ തിരുനിലത്ത് അധ്യക്ഷത വഹിച്ചു. ഡി സി സി സെക്രട്ടറി സി.ജെ ആൻ്റണി, എം സിറാജ്ജുദ്ധീൻ, എൻ.കെ അഷ്ററഫ്, മജീദ് പുതുക്കുടി, ഷംസുദ്ധീൻ ചെറുവാടി, കെ.ടി മൻസൂർ, സുജ ടോം, സിജിമോൻ തുടങ്ങിയവർ സംസാരിച്ചു. ആദ്യ ദിവസം തോട്ടുമുക്കത്ത് നിന്നാരംഭിച്ച ജാഥ പള്ളിത്താഴെ, എരഞ്ഞിമാവ്, ഗോതമ്പ റോഡ്, മാട്ടുമുറി എന്നിവിടങ്ങളിലെ സ്വീകരണ ശേഷം പന്നിക്കോട് സമാപിച്ചു.
പന്നിക്കോട് നടന്ന സ്ഥാപന സമ്മേളനം പി.ജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു.രണ്ടാം ദിവസമായ
ഇന്ന് (ഞായർ ) മൂന്ന് മണിക്ക് തെനേങ്ങപറമ്പിൽ ഡി.സി.സി സെക്രട്ടറി സി.ജെ ആൻ്റണി ഉദ്ഘാടനം ചെയ്യും.തുടർന്ന് കാരാളിപറമ്പ്, പൊറ്റമ്മൽ, പഴം പറമ്പ്, ചെറുവാടി, ചുള്ളിക്കാപറമ്പ്, വെസ്റ്റ്കൊടിയത്തൂർ, സൗത്ത് കൊടിയത്തൂർ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം കൊടിയത്തൂരിൽ സമാപിക്കും. സമാപന യോഗം മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി സി പി ചെറിയമുഹമ്മദ് ഉദ്ഘാടനം ചെയ്യും.
Follow us on :
Tags:
More in Related News
Please select your location.