Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 May 2025 09:50 IST
Share News :
തിരുവനന്തപുരം: കനത്ത മഴയില്‍ പലയിടത്തും ട്രാക്കില്‍ മരം വീണതിനെ തുടർന്ന് സംസ്ഥാനത്ത് ട്രെയിനുകള്‍ വൈകിയോടുന്നു.വെള്ളിയാഴ്ച രാവിലെ 5.55ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടേണ്ട തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ് (12076 ) രണ്ടുമണിക്കൂര്‍ 50 മിനിറ്റ് വൈകും. രാവിലെ 8.45നാണ് യാത്ര ആരംഭിച്ചത്. പെയറിങ് ട്രെയിന്‍ വൈകിയതാണ് ഇതിന് കാരണം.വ്യാഴാഴ്ച രാത്രി 9.25ന് തിരുവനന്തപുരത്ത് എത്തേണ്ട കോഴിക്കോട്- തിരുവനന്തപുരം എക്‌സ്പ്രസ് നാല് മണിക്കൂറിലേറെ വൈകിയാണ് എത്തിയത്. ചെന്നൈ എഗ്മോര്‍-ഗുരുവായൂര്‍ എക്‌സ്പ്രസ്(16127) ഒന്നര മണിക്കൂര്‍ വൈകിയാണ് ഓടുന്നത്. രാവിലെ 5.20ന് യാത്ര തിരിക്കേണ്ട എറണാകുളം- തിരുവനന്തപുരം ഇന്റര്‍സിറ്റി എക്‌സ്പ്രസ് (16341) ഒന്നര മണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടത്.
വ്യാഴാഴ്ച രാത്രി കാറ്റിലും മഴയിലും കടയ്ക്കാവൂരിൽ റെയിൽവേ ലൈനിൽ മരക്കൊമ്പ് ഒടിഞ്ഞുവീണതാണ് ട്രെയിൻ സർവിസുകൾ വൈകാൻ കാരണമായത്.
Follow us on :
Tags:
More in Related News
Please select your location.