Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 May 2025 20:39 IST
Share News :
കടുത്തുരുത്തി: ആധാരത്തിൽ വിലകുറച്ചുകാണിച്ചതിനെ തുടർന്ന് അണ്ടർ വാല്യൂവേഷൻ നടപടികൾ നേരിടുന്നവർക്കായാണ് ഏറ്റുമാനൂർ സബ് രജിസ്ട്രാർ ഓഫീസിൽ അദാലത്ത് നടക്കുന്നതെന്ന് സബ് രജിസ്ട്രാർ ദിലീപ് കൊച്ചുണ്ണി അറിയിച്ചു. രാവിലെ 10.15 മുതൽ 3.30 വരെ യാണ് അദാലത്ത് സംഘടിപ്പിച്ചിരിക്കുന്നത്. 1.01.1986 മുതൽ 31.03.2017 വരെയുള്ള യു.വി കേസുകൾ സർക്കാരിന്റെ സെറ്റിൽമെൻ്റ് സ്‌കീമിൽ ഉൾപ്പെടുത്തി പരമാവധി കുറവ് മുദ്രവിലയുടെ 60% വരെയും, കുറവ് രജിസ്ട്രേഷൻ ഫീസിൻ്റെ 75% വരെയും ഇളവ് അദാലത്തിൽ അനുവദിച്ചു നൽകുന്നതാണ്. കൂടാതെ 01.04.2017 മുതൽ 31.03.2023 വരെയുള്ള അണ്ടർ വാല്യൂവേഷൻ കേസുകൾക്ക് കോമ്പൗണ്ടിങ് സ്കീം പ്രകാരം രജിസ്ട്രേഷൻ ഫീസ് പൂർണ്ണമായും ഒഴിവാക്കി കുറവ് മുദ്രവിലയുടെ 50 % മാത്രമടച്ച് നിയമനടപടികളിൽനിന്നും ഒഴിവാകാവുന്നതാണ്. പൊതുജനങ്ങൾ ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും ഏറ്റുമാനൂർ സബ് രജിസ്ട്രാർ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.