Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അന്ധവിശ്വാസ ചൂഷണ നിരോധന നിയമം പാസാക്കണം. ശാസ്ത്രസാഹിത്യ പരിഷത്ത്.

02 Mar 2025 19:00 IST

R mohandas

Share News :

ചാത്തന്നൂർ: കേരള നിയമസഭയുടെ പരിഗണനയിലുള്ള അന്ധവിശ്വാസ ചൂഷണ നിരോധന നിയമം അടിയന്തിരമായി പാസാക്കണമെന്ന്

ശാസ്ത്രസാഹിത്യ പരിഷത്ത് ചാത്തന്നൂർ യൂണിറ്റ് വാർഷിക സമ്മേളനം കേരള ഗവൺമെൻ്റിനോട് ആവശ്യപ്പെട്ടു.


വിശ്വാസത്തിൻ്റെ പേരിലുള്ള തട്ടിപ്പുകളുടെയും അനാചാരങ്ങളുടെയും കൊലപാതകങ്ങളുടെയും വാർത്തകളാണ് കേരളത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ നിന്നും സ്ഥിരമായി വന്നുകൊണ്ടിരിക്കുന്നത്.  

കേരളത്തിൻ്റെ സാമൂഹ്യ-സാംസ്കാരിക അന്തരീക്ഷത്തിൽ ശക്തിപ്പെട്ടുവരുന്ന അമിത മതാത്മകതയും അപര വിദ്വേഷവും നിരവധി അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും സംരക്ഷിത വിളഭൂമികയായി കേരളം മാറുകയാണെന്ന ഭയപ്പെടുത്തുന്ന സൂചനകളാണ് നൽകുന്നത്.

ഈ മഹാവിപത്തിനെ തടയാൻ ഇരുൾ പരക്കാതിരിക്കാൻ ശാസ്ത്രബോധത്തിന്റെ കൈത്തിരി ഉയർത്തിപ്പിടിച്ച് ശക്തമായ ബഹുജന വിദ്യാഭ്യാസ പ്രതിരോധ പ്രവർത്തനങ്ങൾ ഏറ്റെടുക്കണമെന്നും

2014-ൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സർക്കാരിന് സമർപ്പിച്ച അന്ധവിശ്വാസചൂഷണ നിരോധന നിയമത്തിൻ്റെ കരട് എത്രയും വേഗം പാസ്സാക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.  


യൂണിറ്റ് വാർഷിക സമ്മേളനത്തിൽ പ്രസിഡൻ്റ് സുബിൻ.എസ് ബാബു ആദ്ധ്യക്ഷം വഹിച്ചു. യൂണിറ്റ് സെക്രട്ടറി

 ജിനിൽ പ്രസാദ് വാർഷിക റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. അഡ്വ.കൃഷ്ണേന്ദു സംഘടനാ രേഖ അവതരിപ്പിച്ചു. 

സംസ്ഥാന നിർവാഹക സമിതിയംഗം. ജി. രാജശേഖരൻ, ചാത്തന്നൂർ മേഖലാ സെക്രട്ടറി എസ്.ശ്രീകുമാർ , മാനസ്, സന്തോഷ് മാനവം പ്രദീപ് കുമാർ. വി.ജി.ഷാജി. വി.രാധാകൃഷ്ണൻ.എന്നിവർ സംസാരിച്ചു. 


 ഭാരവാഹികളായി 

സുബിൻ എസ്‌.ബാബു പ്രസിഡൻ്റ്,

എസ്.എൻ.ഫവാസ് വൈസ് പ്രസിഡൻ്റ്, ജിനിൽ പ്രസാദ് സെക്രട്ടറി അഡ്വ. കൃഷ്ണേന്ദു അജിത്ത് ജോയിൻ്റ് സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു.

കെ.വി.ഹരിലാൽ സ്വാഗതവും എസ്.എൻ ഫവാസ് നന്ദിയും രേഖപ്പെടുത്തി.

Follow us on :

More in Related News