Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാനുഷിക മൂല്യങ്ങൾ ഉയർത്തി പിടിക്കുന്ന പ്രസ്ഥാനമാണ് മുസ്ലിംലീഗ്. പാണക്കാട് മുനബ്ബിറലി ശിഹാബ് തങ്ങൾ'.

09 Aug 2025 16:23 IST

UNNICHEKKU .M

Share News :

മുക്കം: രാഷ്ട്രീയ പ്രവർത്തനത്തോടൊപ്പം മാനുഷിക മൂല്യങ്ങളും സഹാനുഭൂതിയും സഹിഷ്ണുതയും സാഹോദര്യവും കാത്തുസൂക്ഷിക്കുന്ന പ്രസ്ഥാനമാണ് മുസ്ലിം ലീഗെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു.കാരശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് സമ്മേളനം കറുത്ത പറമ്പിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.തൻ്റെ പിതാമഹന്മാർ അടക്കമുള്ള പൂർവികർ അധികാര സ്ഥാനങ്ങളെ കാൾ കൂടുതൽ ഇഷ്ടപ്പെട്ടതും ഇടപെട്ടതും പ്രാവർത്തികമാക്കിയതും കേരളീയ സമൂഹത്തോടൊപ്പമുള്ള സഹവർത്തിത്ത രാഷ്ട്രീയത്തിലാണ് എന്ന് മനസ്സിലാക്കാൻ കഴിയും.പുതിയ കാലത്തിൻറെ രാഷ്ട്രീയത്തിലും നാം അനുവർത്തിക്കേണ്ടത് മാനുഷിക മൂല്യങ്ങളെ ഉയർത്തിപ്പിടിച്ചു കൊണ്ടുള്ള രാഷ്ട്രീയത്തിന്റെ മടങ്ങി വരവിലേക്കാണ് തുടർന്ന് പറഞ്ഞു.

പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് പി എം സുബൈർ ബാബു അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് അഖിലേന്ത്യ വൈസ് പ്രസിഡൻറ് അഡ്വക്കറ്റ്'ഷിബു മീരാൻ,മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി പി ചെറിയ മുഹമ്മദ്,മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. പി വി മനാഫ് 

ദളിത് ലീഗ് സംസ്ഥാന പ്രസിഡൻറ് ഇ പി ബാബു ,നിയോജകമണ്ഡലം മുസ്ലിംലീഗിന്റെ പ്രസിഡൻറ് സി കെ കാസിം, ജനറൽ സെക്രട്ടറി പി ജി മുഹമ്മദ്,ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുനിതാ രാജൻ,മുസ്ലിം ലീഗ് നേതാക്കളായയൂനുസ് പുത്തലത്ത്, വി എ നസീർ ,കെ കോയ, എംടി സൈദ് ഫസൽ,പിസി ബഷീർ, കെ പി അബ്ദുല്ല, സികെ ഉമർ സുല്ലമി,ടി പി ജബ്ബാർ, എൻ പി കാസിം,എം ടി മഹസിൻ, കെ എം അഷ്റഫ്അലി,അലി വാഹിദ്, മുബഷിർ മലാംകുന്ന് ,എ കെ ഫായിസ് ,നടുക്കണ്ടി അബൂബക്കർ,ടിപി അബ്ബാസ് തുടങ്ങിയവർ സംസാരിച്ചു.മുസ്ലിം ലീഗ് കാരശ്ശേരി പഞ്ചായത്ത് ജനറൽ സെക്രട്ടറി സലാം തേക്കും കുറ്റി സ്വാഗതവും ട്രഷറർ ഗസീബ് ചാലൂളി നന്ദിയും പറഞ്ഞു.

പടം:   കാരശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് സമ്മേളനം പാണക്കാട് മുനവ്വിറലി ശിഹാബ് തങ്ങൾ ഉദഘാടനം ചെയ്യുന്നു.

Follow us on :

More in Related News