Thu May 22, 2025 5:49 PM 1ST
Location
Sign In
10 Nov 2024 22:34 IST
Share News :
കീരംപാറ തട്ടേക്കാട് കൊണ്ടിമറ്റം പുത്തൻപുര വീട്ടിൽ സിനു കുട്ടപ്പൻ (41) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ചേലാട് കള്ളാട് ഭാഗത്ത് നിന്നും പാടംമാലിയിൽ നിന്നും പട്ടാപ്പകൽ വഴിയെ പോയ വീട്ടമ്മമാരുടെ മാലപൊട്ടിച്ച് ഇരുചക്ര വാഹനത്തിൽ കടന്നുകളയുകയായിരുന്നു. കള്ളാട് വീട്ടമ്മയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചെങ്കിലും ബഹളം വച്ചതോടെ ശ്രമം വിഫലമായി . പാടംമാലിയിൽ വീട്ടമ്മയുടെ മാല അപഹരിച്ചിരുന്നു. പോലീസ് അന്വേഷണം ഊർജിതമാക്കിയതിനെ തുടർന്ന് ഇയാൾ പിടിയിലാവുകയായിരുന്നു. കോതമംഗലം പോലീസ് ഇൻസ്പെക്ടർ പി.റ്റി.ബിജോയ് , എസ് ഐ മാരായ ഷാഹുൽ ഹമീദ്, എം.എം.റെജി, എ.എസ്. ഐ സലിം , എസ്.സി.പി.ഒ മാരായ ജോസ് ബെന്നോ, സുബാഷ് ചന്ദ്രൻ, സലിം പി ഹസ്സൻ, സി.പി.ഒ അജ്മൽ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Follow us on :
More in Related News
Please select your location.