Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയം ജില്ലാ ക്ഷീരസംഗമവും ജില്ലയിലെ മികച്ച കർഷകരെയും സംഘങ്ങളെയും ആദരിക്കലും നടത്തി.

01 Feb 2025 19:32 IST

santhosh sharma.v

Share News :

വൈക്കം: ക്ഷീര കർഷകരെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടു വരുന്നതിനായി വിവിധ പദ്ധതികൾ ആവിഷ്ക്കരിച്ച് വരികയാണെന്നും പക്ഷിപ്പനി മൂലം ദുരിതം അനുഭവിക്കുന്ന കർഷകർക്ക് നഷ്ടപരിഹാരം നൽകാൻ ഏഴ് കോടി രൂപ അനുവദിച്ചതായും

ക്ഷീരവികസന- മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞു. ബ്രഹ്മമംഗലം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ കോട്ടയം ജില്ലാ ക്ഷീരസംഗമത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജില്ലാ പഞ്ചായത്ത്, വൈക്കം ബ്ലോക്ക് പഞ്ചായത്ത്, ചെമ്പ് ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ ജില്ലയിലെ മുഴുവൻ ക്ഷീരസഹകരണ സംഘങ്ങളുടെയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കന്നുകാലി പ്രദർശനം, ക്ഷീരസംഗമം, ക്ഷീര ജാലകം ഡയറി എക്സ്പോ, ക്ഷിര ജ്വാല-ക്ഷീരസംഘം പ്രതിനിധികൾക്കുള്ള ശില്പശാല, ക്ഷീരകിരണം- പാലറിവ്, ക്ഷീര സന്ധ്യ- കലാസന്ധ്യ, ഗവ്യജാലകം, ക്ഷീരകർഷക സെമിനാറും നാട്ടിലെ ശാസ്ത്രവും തുടങ്ങി വിവിധ പരിപാടികൾ കർഷകർക്കും ക്ഷീരസംഘം ജീവനക്കാർക്കും പൊതുജനങ്ങൾക്കുമായി നടന്നു.

സി.കെ ആശ എം എൽ എ അധ്യക്ഷത വഹിച്ചു. ജില്ലയിലെ മികച്ച യുവ ക്ഷീര കർഷകൻ ആൽവിൻ ജോർജ്ജ് അരയത്തേൽ, കൂടുതൽ പാൽ നൽകിയ ബിജുമോൻ, ക്ഷീര സംഘത്തിൽ പാൽ അളന്ന ആലീസ് തുടങ്ങി മികച്ച കർഷകരെയും മികച്ച സംഘങ്ങളെയും മന്ത്രി ചടങ്ങിൽ പുരസ്ക്കാരം നൽകി ആദരിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി.എസ് പുഷ്പ മണി,

ജില്ല ക്ഷീരവികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ സി.ആർ ശാരദ, അസിസ്റ്റൻ്റ് ഡയറക്ടർ വിജി വിശ്വനാഥ്, വൈക്കം ബ്ലോക്ക് ക്ഷീര വികസന ഓഫീസർ വി. സുനിത, ഡയറി ഫാം ഇൻസ്ട്രക്ടർ പ്രതീഷ് കുമാർ, ബ്രഹ്മമംഗലം ക്ഷീരോദ്പ്പാദക സംഘം പ്രസിഡൻ്റ് സാജൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുകന്യ സുകുമാരൻ, വാർഡ് മെമ്പർ രാഗിണി ഗോപി തുടങ്ങിയവർ പ്രസംഗിച്ചു.

ജനപ്രതിനിധികൾ, മേഖലാ ക്ഷീരോത്പാദക യൂണിയൻ ഭരണ സമിതി അംഗങ്ങൾ, ക്ഷീരസഹകാരികൾ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

Follow us on :

More in Related News