Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഐക്യമലയാള പ്രസ്ഥാനം വിദ്യാഭ്യാസ സെമിനാറും അവാർഡ് വിതരണവും നടത്തി.

03 Mar 2025 19:36 IST

R mohandas

Share News :

ചാത്തന്നൂർ: ഐക്യ മലയാള പ്രസ്ഥാനം ചാത്തന്നൂർ മണ്ഡലം കമ്മിറ്റി വിദ്യാഭ്യാസ സെമിനാറും അവാർഡ് വിതരണവും നടത്തി. കൊല്ലം അഡിഷനൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ജി.നിർമ്മൽകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഐക്യ മലയാളപ്രസ്ഥാനം ചാത്തന്നൂർ മണ്ഡലം പ്രസിഡന്റ് ജി.ദിവാകരൻ അദ്ധ്യക്ഷനായിരുന്നു.

 “കേരളത്തിന്റെ മാതൃഭാഷാ വ്യാകുലതകൾ” എന്ന വിഷയത്തിൽ ഡോ. എൻ.സുരേഷ്കുമാർ പ്രബന്ധം അവതരിപ്പിച്ചു.എൻ.ഷൺമുഖദാസ്സ് മോഡറേറ്ററായിരുന്നു.

 പത്തനംതിട്ട ഡെപ്യൂട്ടി തഹസീൽദാർ ആയിരിക്കെ റവന്യൂ വകുപ്പിലെ ഫയലുകൾ മലയാളത്തിൽ കൈകാര്യം ചെയ്ത് മാതൃക സൃഷ്ടിച്ചതിന് സംസ്ഥാന സർക്കാരിന്റെ ക്യാഷ് അവാർഡും പ്രശസ്തി പത്രവും കരസ്ഥമാക്കിയ ജി.രാജിയെ സമ്മേളനം ആദരിച്ചു.

 മാതൃഭാഷഗാനങ്ങൾ കോർത്തിണക്കി അവതരിപ്പിച്ച മാതൃഭാഷാ ഗാനമഞ്ചരിക്ക് പ്ലക്കാട് ശ്രീകുമാർ നേതൃത്വം നൽകി. ആർ. ഗോപാലകൃഷ്ണൻ നായർ, ചാത്തന്നൂർ വിജയനാഥ്, അഡ്വ. തുളസിധരൻ, ജി. രാജശേഖരൻ, അഡ്വ. കെ.പത്മ, പ്ലക്കാട് ശ്രീകുമാർ,എസ്.ആർ. മണികണ്ഠൻ, ഡി.ഗിരികുമാർ, ബി. മധുകുമാർ, വി. രാധാകൃഷ്ണൻ, കെ.ജി രാജു, മാമ്പള്ളി ജി.ആർ രഘുനാഥൻ, എം.ശശിധരൻ, ചിറക്കര മധു, വിജയൻ ചന്ദനമാല, പാമ്പുറം അരവിന്ദൻ, ബി. പ്രസാദ്, ഭൂമിക്കാരൻ ജെ.പി, പ്രൊഫ. അജയകുമാർ എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News