Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Feb 2025 18:38 IST
Share News :
വൈക്കം: കേരള ഫയർ സർവ്വീസ് അസോസിയേഷന്റെ പതിമൂന്നാമത് കോട്ടയം മേഖലാ സമ്മേളനം നടത്തി. വൈക്കം ഇണ്ടംതുരുത്തി മന ഓഡിറ്റോറിയത്തിൽ വച്ച് നടന്ന സമ്മേളനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു.
സംഘടനയിൽ നിന്നും വിരമിക്കുന്ന മുതിർന്ന സംഘടന അംഗങ്ങളെ മന്ത്രി ആദരിച്ചു. സി.കെ ആശ എംഎൽഎ ഫയർ സർവ്വീസ് മെഡൽ നേടിയ ജീവനക്കാരെ ആദരിച്ചു. എസ്.എസ്.എൽ.സി., പ്ലസ് ടു ഉന്നത വിജയം കരസ്ഥമാക്കിയ ജീവനക്കാരുടെ മക്കളെ നഗരസഭയുടെ വൈസ് ചെയർമാൻ പി. റ്റി. സുഭാഷ് ആദരിച്ചു. ജില്ലാ ഫയർ ഓഫീസർ റെജി .വി . കുര്യാക്കോസ്, സംഘടന സംസ്ഥാന ട്രഷറർ ബൈജു കോട്ടായി, സംസ്ഥാന ജോയിൻറ് സെക്രട്ടറി എം. എസ് ബിജോയ് , വൈക്കം അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ബിജു കെ .എസ്,മേഖല ട്രഷറർ പി. ഷൈൻ ,സ്വാഗതസംഘം ചെയർമാൻ സിജിമോൻ തുടങ്ങിയവർ പ്രസംഗിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി വി. പ്രണവ് ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളായി പ്രസിഡൻ്റ് പി. പ്രവീൺകുമാർ (പത്തനംതിട്ട), വൈസ് പ്രസിഡൻ്റ് കെ .സതീഷ് കുമാർ ( തിരുവല്ല), സെക്രട്ടറി സിജിമോൻ (കടുത്തുരുത്തി), ജോയിൻ സെക്രട്ടറി എ.ജെ.ബെഞ്ചമിൻ ( ആലപ്പുഴ) , ട്രഷറർ പി.ഷൈൻ (വൈക്കം) എന്നിവരെയും 12 അംഗ സംസ്ഥാന സമ്മേളന പ്രതികളെയും സമ്മേളനം തിരഞ്ഞെടുത്തു.
Follow us on :
Tags:
More in Related News
Please select your location.