Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Jan 2026 22:35 IST
Share News :
കടുത്തുരുത്തി– ഐഎച്ച്ആർഡിയുടെ കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ സംഘടിപ്പിച്ചിട്ടുള്ള സാങ്കേതിക കലോൽസവം ബിദ്യുത് 3.0 രാവിലെ10 ന് അഡ്വ.മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഞീഴുർ പഞ്ചായത്ത് പ്രസിഡന്‍റ് ചെറിയാൻ കെ ജോസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ ഡോ. സിന്ധു എസ് സ്വാഗതം അർപ്പിച്ചു. ഞീഴുർ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് . ശ്രിലേഖ മണിലാൽ, വാർഡ് മെമ്പർ മാരായ ബിന്ദു ടോമി, ശോഭ ഗോപിനാഥൻ നായർ, പിടിഎ വൈസ് പ്രസിഡന്‍റ് ജോയ് പി മാത്യൂ, അനൂപ് കുര്യൻ എന്നിവർ ആശംസകളും കൺവീനർ ഡോ. സന്തോഷ് കുമാർ കെ ക്യതഞ്ജതയും അർപ്പിച്ചു.
സാങ്കേതിക വിദ്യയിലെയും അതുമായി ബന്ധപ്പെട്ട വാണിജ്യ മേഖലയിലെയും ന്യൂതനമാറ്റങ്ങൾ പൊതുജനങ്ങൾക്കു പരിചയപ്പെടുത്തുന്നതിനാണ് രണ്ട് ദിവസത്തെ സാങ്കേതിക കലോത്സവം സംഘടിപ്പിച്ചിട്ടുള്ളത്.
ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെയും (ഐഎസ്ആർഒ) പൊലീസ്, എക്സൈസ്, ഫയർ, സാമൂഹികക്ഷേമ വകുപ്പ്, ആരോഗ്യം–കൃഷി വകുപ്പുകൾ തുടങ്ങി വിവിധ സർക്കാർ വകുപ്പുകളുടെയും സ്വകാര്യ സംരംഭകരുടെയും സ്റ്റാളുകളും വിപണന കേന്ദ്രങ്ങളും മേളയിൽ ഒരുക്കിയിട്ടുണ്ട്.
സാങ്കേതിക രംഗത്തെ പുത്തൻ അറിവുകളെക്കുറിച്ചു മനസ്സിലാക്കാനും ഈ രംഗത്തെ വിദഗ്ധരുമായി ആശയവിനിമയം നടത്താനും മികച്ച അവസരമാണ് മേളയിൽ ഒരുക്കിയിട്ടുള്ളതെന്ന് യോഗത്തിൽ
കോളജ് പ്രിൻസിപ്പാൾ ഡോ. എസ്. സിന്ധു പറഞ്ഞു.......
Follow us on :
Tags:
More in Related News
Please select your location.