Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Aug 2024 13:52 IST
Share News :
പെരുമ്പിലാവ്:
അൻസാർ ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് സ്വാതന്ത്ര്യ ദിനാഘോഷത്തിനെ
വരവേൽക്കുന്നതിന്റെ ഭാഗമായി 5112 പേർ ചേർന്ന്
നിർമ്മിച്ച മനുഷ്യ ഭൂപടം
ലാർജ്സ്റ്റ് ഹ്യൂമൻ ഇമേജ് ഓഫ് ഇന്ത്യാസ് മാപ്പ് കാറ്റഗറിയിൽ
മഹാരാഷ്ട്ര ആസ്ഥാനമായുള്ള ടാലന്റ് റെക്കോർഡ് ബുക്കിന്റെ
വേൾഡ് റെക്കോർഡിൽ ഇടം പിടിച്ചു.
നിലവിൽ 2018 ൽ
റുമാനിയയിലെ
4807 പേർ നിർമ്മിച്ച
റൊമാനിയയുടെ ഭൂപട മായിരുന്നു ലോക റെക്കോർഡ്.
അതാണ് അൻസാർ സ്കൂളിൻ്റെ ഈ ഉദ്യമത്തിലൂടെ പഴങ്കഥയായത്.
ടാലന്റ് റെക്കോർഡ് സർട്ടിഫിക്കറ്റ് ഓൾ ഗിന്നസ് റെക്കോർഡ് ഹോൾഡേഴ്സ് സംസ്ഥാന പ്രസിഡന്റ് ഗിന്നസ് സത്താർ ആദൂർ സ്കൂളിന് സമ്മാനിച്ചു.
ടാലന്റ് ഓഫീഷ്യലുകളായ
രക്ഷിതാ ജയിൻ രാജസ്ഥാൻ, ഡോ. വിന്നർ ഷെരീഫ് എന്നിവർ നിരീക്ഷകരായിരുന്നു.
സ്കൂളിലെചിത്രകലഅധ്യാപകനായ നൗഫാന്റെ നേതൃത്വത്തിൽ ചിത്രകലഅദ്ധ്യാപകൻ മാരാണ്
20500സ്ക്വയർ ഫീറ്റിലുള്ള
ഇന്ത്യയുടെ മാപ്പ് സ്കൂൾ ഗ്രൗണ്ടിൽ തയ്യാറാക്കിയത്.
സ്കൂൾ ഡയറക്ടർ നജീബ് മുഹമ്മദ്, പ്രിൻസിപ്പൽ ഷൈനി ഹംസ, വൈസ് പ്രിൻസിപ്പൽ സാജിത റസാഖ്, കായിക വിഭാഗം മേധാവി അബൂബക്കർ, സാമൂഹ്യ ശാസ്ത്രം മേധാവി ജോഫി പീറ്റർ,അസിസ് ടി. തുടങ്ങിയവരുടെ നേതൃത്വത്തിലാണ്സ്കൂൾ ഗ്രൗണ്ടിൽ റെക്കോർഡ് പ്രകടനം നടന്നത്.
Follow us on :
More in Related News
Please select your location.