Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Jul 2025 20:05 IST
Share News :
മുക്കം:കേന്ദ്ര സർക്കാരിൻ്റെ ഇത്തവണത്തെ സ്വച്ഛതാ ഗ്രീൻ ലീഫ് സർട്ടിഫിക്കറ്റിന് ഹോം സ്റ്റേ, സർവ്വീസ് വില്ല, റിസോർട്ട്, ഹോട്ടൽ എന്നീ വിവിധ വിഭാഗങ്ങളിലായി കോഴിക്കോട് ജില്ലയിലെ ഇരുപത്തിയൊന്ന് സ്ഥാപനങ്ങളാണ് അർഹത നേടിയത്. അതിൽ റിസോർട്ട് വിഭാഗത്തിൽ ആനക്കാംപൊയിലിലെ ഡ്രീം റോക്ക് റിസോർട്ടും ഹോം സ്റ്റേ വിഭാഗത്തിൽ പൂവാറംതോട് ഡ്രീം ഏക്കേഴ്സും അർഹത നേടി. കോഴിക്കോട് കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ വച്ച് കളക്ടർ സ്നേഹിൽ കുമാർ സിംഗിൽ നിന്നും ഡ്രീം റോക്കിന് വേണ്ടി ഡയറക്ടർ എൽദോസ് ബേസിലും ഡ്രീം ഏക്കേഴ്സിന് വേണ്ടി ഉടമകളായ വിനോദൻ, ജിഷ വിനോദ് എന്നിവരും സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. തിരുവമ്പാടി നിയോജകമണ്ഡലം പരിധിയിൽ ആകെ ആറ് സ്ഥാപനങ്ങളാണ് ഇത്തവണ സർട്ടിഫിക്കറ്റിന് അർഹരായത്.
ഓരോ സ്ഥാപനത്തിൻ്റെയും വൃത്തിയും ശുചിത്വവും പരിശോധിച്ച് വിശദമായ പഠനത്തിന് ശേഷമാണ് കേന്ദ്ര 'ജൽ ശക്തി' മന്ത്രാലയത്തിന് കീഴിലുള്ള 'കുടിവെള്ളവും ശുചിത്വവും' ഡിപ്പാർട്ട്മെൻ്റിൻ്റെ ഭാഗമായ 'ശുചിത്വ മിഷൻ' ഈ സർട്ടിഫിക്കറ്റ് അനുവദിച്ചു നൽകുന്നത്.
Follow us on :
Tags:
More in Related News
Please select your location.