Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Aug 2025 07:55 IST
Share News :
മുക്കം : കപ്പ ബിരിയാണിയും നാടൻ പലഹാരങ്ങളുമായി രുചി തോണി തുഴഞ്ഞുള്ള വിദ്യാർത്ഥികളുടെ യാത്ര ശ്രദ്ധ തേടി. മുക്കം ഓർഫനേജ് ഗേൾസ് ഹൈസ്ക്കൂളിലെ വിദ്യാർത്ഥികളാണ് അഞ്ചാം ക്ലാസ്സിലെ സാമൂഹ്യ ശാസ്ത്രം പാഠപുസ്തകത്തിലെ 'ഭക്ഷണവും മനുഷ്യരും' എന്ന അദ്ധ്യായത്തെ ആസ്പദമാക്കി ഒരുക്കിയ രുചിത്തോണിയും, നാടൻ വിഭവങ്ങളുടെ ഫെസ്റ്റും, വിവിധ ധാന്യങ്ങളുടെ പ്രദർശനവും വിജ്ഞാനത്തിൻ്റെ പുത്തനറിവുമായി മാറിയത്. കപ്പയും, ഇറച്ചിയും ,മസാല കൂട്ടുകളുമൊരുക്കി ക്ലാസ്സ് മുറിയോട് ചേർന്ന് ലൈവായി കപ്പ ബിരിയാണി തയ്യാറാക്കി. പാചക വിദഗ്ധനും, അഭിനേതാവും ഗായകനുമായ വി.കെ. അബ്ദുൽ ജബ്ബാറിൻ്റെ നേതൃത്വത്തിൽ പാഠഭാഗം പഠിപ്പിക്കുന്ന അധ്യാപകരും ചേർന്ന് കപ്പ വിരിയാണി എങ്ങിനെ നിർമ്മിക്കാമെന്ന് പഠിപ്പിച്ചപ്പോൾ വിദ്യാർത്ഥികൾക്ക് ആവേശവും ആഹ്ലാദവും അലതല്ലി. ബിരിയാണിയുടെ ഒരോ ഘട്ടങ്ങളും കുട്ടികൾക്ക് മുമ്പാകെ പ്രദർശിപ്പിച്ചും ചേരുവകളുടെ യോജിപ്പും അതോടപ്പം കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകിയും മണിക്കൂറുകൾ കം ബീരിയാണി റെഡിയായി രുചിയുറും ഗന്ധം പരന്നു. കുട്ടികൾക്ക് ഭക്ഷിക്കാനുള്ള തിടുക്കത്തിലേക്ക് കാര്യങ്ങൾ നീങ്ങിയപ്പോൾ നേരത്ത കരുതി വെച്ച കടലാസ്സ് പ്ലെയിറ്റുകളിൽ വിളമ്പി വിതരണം തുടങ്ങിയതോടെ സന്തോഷം കൊണ്ട് നിറഞ്ഞു. ഒപ്പം വെജ് ആൻഡ് ഫ്രൂട്ട് മി ക്സഡ്സലാഡും നൽകി.. ഭക്ഷണവുമായി ബന്ധപ്പെട്ട് മനോഹരമായ ഗാനങ്ങളും പാടിയപ്പോൾ ലൈവ് ബിരിയാണി വേദി സംഗീത സാന്ദ്രമായി . അതേ സമയം രക്ഷിതാക്കളുടെ സഹായത്തോടെ രുചി വൈവിധ്യങ്ങളുമായി വിദ്യാർത്ഥികൾ തയ്യാറാക്കി കൊണ്ട് വന്ന നാടൻ വിഭവങ്ങളായ പനപ്പൊടി പലഹാരങ്ങൾ , കിഴങ്ങു വർഗ വിഭവങ്ങൾ, ചക്ക വിഭവങ്ങൾ, അവിൽ വിഭവങ്ങൾ, അപ്പങ്ങൾ, അച്ചാറുകൾ, കണ്ണിമാങ്ങ ഉപ്പിലിട്ടത്. കാരക്ക അച്ചാറ്റുകൾ, ശർക്കര ഉപ്പേരികൾ തുടങ്ങി അൻപതിൽപരം വിഭവങ്ങളും ഭക്ഷണവും മനുഷ്യനും എന്ന പാഠഭാഗ ക്ലാസ്സ് വിദ്യാർത്ഥികൾക്ക് അവിസ്മരണിയ അനുഭവമാക്കി. കപ്പ ബിരിയാണി പാചകം കാണാനും രക്ഷിതാക്കളും എത്തിയിരുന്നു.
എം. എ എം ഒ ട്രഷറർ വി മോയി ഹാജി പുൽ ത്തേട്ത്ത് ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക എം ഷബീന അധ്യക്ഷത വഹിച്ചു.
പ്രസ് ക്ലബ് പ്രസിഡന്റ് സി.ഫസൽ ബാബു, എം. ഉണ്ണിച്ചേക്കു , ബി.പി ഹുസ്സൻ, പി.ടി.എ പ്രസിഡന്റ് സാജുദ്ധീൻ സി.എ, എം.പി.ടി.എ എക്‌സിക്യൂട്ടീവ് അംഗം സൽമാബി തുടങ്ങിയവർ സംസാരിച്ചു, ടി റിയാസ് സ്വാഗതവും കെ. അബൂബക്കർ നന്ദിയും പറഞ്ഞു.കെ.പി സക്കീന, കെ.സുലൈഖ,
കെ.സി സബാഹ് ബാനു, പി.ആയിഷ, യു.പി സാജിത, എ.സുമീറ, എ.കെ ഷഹനാസ്, കെ.നസീഹ, ആയിഷ സംഹത്ത്, ഷിജു ഫാത്തിമ, ഷിൽജു, നിദ, എൻ.കെ ലിന, റംലത്ത് എൽ.സുബൈദ എന്നിവർ നേതൃത്വം നൽകി.
പടം: പാചക വിദഗ്ധൻ വി കെ അബ്ദുൽ ജബ്ബാർ ബിരിയാണി പാചകം പരിശീലിപ്പിക്കുന്നു
Follow us on :
Tags:
More in Related News
Please select your location.