Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Mar 2025 12:34 IST
Share News :
മലപ്പുറം : പ്ലസ് ടു പരീക്ഷക്കിടെ വിദ്യാർഥിയുടെ ഉത്തരപേപ്പർ തടഞ്ഞു വെച്ച സംഭവത്തില്‍ റിപ്പോർട്ടർ വാർത്തക്ക് പിന്നാലെ നടപടികളുമായി വിദ്യാഭ്യാസ വകുപ്പ്. ഇൻവിജിലേറ്ററെ പരീക്ഷാ നടപടികളില്‍ നിന്ന് പുറത്താക്കി. പരീക്ഷാ കമ്മീഷണർ മാണിക്ക് രാജാണ് ഉത്തരവിറക്കിയത്. സംഭവത്തില്‍ മലപ്പുറം RDD സംസ്ഥാന DGE ക്ക് റിപ്പോർട്ട് സമർപ്പിച്ചു. മലപ്പുറം റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടർ പിഎം അനിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചത്. ഇൻവിജിലേറ്റർക്ക് വീഴ്ച്ച സംഭവിച്ചുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് തുടർനടപടികള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടർ തീരുമാനിക്കും.
മലപ്പുറം കെഎംഎച്ച്‌എസ്‌എസ് കുറ്റൂര്‍ സ്‌കൂളിലെ ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥിനി അനാമികക്കാണ് ഇക്ണോമിക്സ് പരീക്ഷക്കിടെ ഇത്തരത്തില്‍ ദുരനുഭവം ഉണ്ടായത്. മറ്റൊരു വിദ്യാര്‍ത്ഥിനി സംസാരിച്ചതിനാണ് ഇന്‍വിജിലേറ്റര്‍ അനാമികയുടെ ഉത്തരപേപ്പര്‍ പരീക്ഷയ്ക്കിടെ പിടിച്ചുവെച്ചത്. വിദ്യാര്‍ത്ഥിനി പരീക്ഷാ ഹാളില്‍ വച്ച് കരഞ്ഞതോടെയാണ് ഉത്തരക്കടലാസ് തിരികെ നല്‍കിയത്. എന്നാല്‍ സമയം നഷ്ടമായതോടെ അനാമികക്ക് ഉത്തരങ്ങള്‍ മുഴുവന്‍ എഴുതാന്‍ കഴിഞ്ഞില്ല. പത്താം ക്ലാസിലും പ്ലസ് വണ്ണിലുമടക്കം എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ കുട്ടിയാണ് അനാമിക. വീണ്ടും പരീക്ഷ എഴുതാന്‍ അവസരമൊരുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
Follow us on :
Tags:
More in Related News
Please select your location.