Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹിന്ദു വിശ്വാസത്തെ അപമാനിക്കുന്നത് അവസാനിപ്പിക്കുക. ; ലോട്ടറി പിൻവലിക്കൂ.. ഹനുമാൻസേന ഭാരത്.

01 Jan 2026 08:33 IST

Jithu Vijay

Share News :

കോഴിക്കോട് : മതേതരത്തിൻ്റെ പേരു പറഞ്ഞു ഹിന്ദു വിശ്വാസ പ്രമാണങ്ങളെ കരിവാരിത്തേക്കുന്നതു അവസാനിപ്പിക്കണമെന്നും വലിയ വില നൽകേണ്ടിവരുമെന്നും ഹനുമാൻ സേന ചെയർമാൻ എ എം ഭക്തവത്സലൻ മുന്നറിയിപ്പ് നൽകി. ജനുവരി 26 നു നറുക്കെടുക്കുന്ന സുവർണ്ണ കേരളം എന്ന ലോട്ടറിയിൽ പ്രസിദ്ധീകരിച്ച ചിത്രം എതൊരു ഹിന്ദു വിശ്വാസികളുടെയും മത വികാരത്തെ വൃണപെടുത്തുന്നതും വെല്ലുവിളിക്കുന്നതുമാണ്. ശിവലിംഗത്തിൽ ആർത്തവരക്തം വീഴുന്ന രീതിയിൽ ആണ് ചിത്രം കൊടുത്തിട്ടുള്ളത്. പൊതു സമൂഹത്തിൻ്റെ നികുതി പണവും ലോട്ടറി വരുമാനം കൊണ്ടും പ്രവർത്തിക്കുന്ന സർക്കാർ ഹിന്ദു വിഭാഗത്തിന് നേരെ കുതിര കയറുന്നത് കയ്യുംകെട്ടി നോക്കി നിൽക്കാനാവില്ലെന്ന് ഹനുമാൻസേന വ്യക്തമാക്കി.


മുൻപ് ഭാരത മാതാവിൻ്റെയും സരസ്വതി ദേവിയുടെയും നഗ്നചിത്രം വരച്ച എം എഫ് ഹുസൈന് രാജാ രവിവർമ്മയുടെ പേരിലുള്ള അവാർഡ് കൊടുത്ത് ഹിന്ദു നിന്ദ നടത്തി. ചുംബന സമരവും, ആർത്തവ സമരവും, താലി പറിക്കലും നടത്തിയ പിണറായി സർക്കാർ തന്നെയാണ് ആചാര ലംഘനം നടത്തി അരിശം തീരാത്തത് കൊണ്ടാണ് ഇപ്പോൾ ലോട്ടറി മറയാക്കി ഹിന്ദുക്കളെ അവഹേളിക്കുന്നത്. വിശ്വാസ സമൂഹത്തെ അപമാനിക്കുന്ന ഇ ലോട്ടറി പിൻവലിച്ച് മാപ്പു പറയണമെന്ന് എ.എം ഭക്തവത്സലൻ സർക്കാരിനോട് ആവശ്യപ്പെട്ടു.

Follow us on :

More in Related News