Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഭിന്നശേഷിക്കാർക്കായി സംസ്ഥാനതല കായിക മത്സരം; രജിസ്‌ട്രേഷൻ ആരംഭിച്ചു

09 Jan 2026 17:01 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: സംസ്ഥാനത്തെ ഭിന്നശേഷിക്കാരുടെ കലാ-കായിക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ സാമൂഹ്യനീതി വകുപ്പ് മുഖേന സംഘടിപ്പിക്കുന്ന സംസ്ഥാനതല ഭിന്നശേഷി സർഗോത്സവം സവിശേഷ - കാർണിവൽ ഓഫ് ദി ഇയറിന്റെ ഭാഗമായി നടക്കുന്ന കായിക മത്സരങ്ങളുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു.

കായിക രംഗത്ത് മികവ് തെളിയിച്ച ഭിന്നശേഷി പ്രതിഭകൾക്കും, കഴിഞ്ഞ 15 വർഷത്തിനിടെ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ഭിന്നശേഷി കായിക മത്സരങ്ങളിൽ ജില്ലാതലത്തിൽ ആദ്യ മൂന്നു സ്ഥാനങ്ങൾ നേടിയവർക്കും, സംസ്ഥാന, ദേശീയ, അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുത്തവർക്കും രജിസ്റ്റർ ചെയ്യാം.

ഒരാൾക്ക് അത്‌ലറ്റിക് വിഭാഗത്തിൽ പരമാവധി രണ്ട് ഇനങ്ങളിൽ പങ്കെടുക്കാം. ബൗദ്ധിക വെല്ലുവിളികൾ നേരിടുന്നവർക്ക് 400 മീറ്റർ ഓട്ടം, ലോംഗ് ജമ്പ്, ഷോട്ട് പുട്ട് എന്നീ ഇനങ്ങളിലും, ഡ്വാർഫ് വിഭാഗത്തിൽപ്പെട്ടവർക്ക് ഷോട്ട് പുട്ട് ഇനത്തിലും മത്സരിക്കാൻ അവസരമുണ്ട്. രജിസ്റ്റർ ചെയ്ത ഭിന്നശേഷിക്കാർക്ക് മാത്രമേ മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയൂ. ജനുവരി 19 മുതൽ 21 വരെ തിരുവനന്തപുരത്താണ് മത്സരങ്ങൾ.

അപേക്ഷകൾ ജനുവരി 14-ന് മുൻപ് ജില്ലാ സാമൂഹ്യനീതി ഓഫീസിലോ dcktymsid@gmail.com എന്ന ഇമെയിൽ വിലാസത്തിലോ അയക്കണം. ഫോൺ: 9645813081






Follow us on :

More in Related News