Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Aug 2025 10:11 IST
Share News :
മസ്കറ്റ്: കടുത്ത വേനലിൽ കായിക പ്രേമികൾക്ക് ആശ്വാസവും, ആവേശവുമായി ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ ഒരുക്കിയ സ്പോർട്സ് സ്പാർക്കിൽ, പ്രൊ എഡ്ജ് സ്പോർട്സ് സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റിന് ആവേശകരമായ പരിസമാപ്തി.
നാല് ദിവസങ്ങളിലായി നടന്ന ടൂർണമെന്റിൽ ഒൻപത് വിഭാഗങ്ങളിലായി സ്വദേശികളും, വിദേശികളുമായി ഇരുനൂറിലേറെ ബാഡ്മിന്റൺ താരങ്ങളാണ് മാറ്റുരച്ചത്. ആവേശകരമായ മത്സരം വീക്ഷിക്കാൻ നൂറുകണക്കിന് കായിക പ്രേമികളും എത്തിയതോടെ കൺവെൻഷൻ സെന്ററിലെ ശീതികരിച്ച കോർട്ടുകൾ ആവേശത്തിൽ ഇളകിമറിഞ്ഞു.
പതിനൊന്നു വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ ദിയ ബാലാജി റണ്ണർ അപ്പും, വമിക വിനോദ് ജേതാവുമായി, ഇതേ വിഭാഗത്തിലെ ആൺകുട്ടികളുടെ മത്സരത്തിൽ ആദിത്യ സിംഗാൾ റണ്ണറപ്പും, ഷാസിൽ മുഹമ്മദ് ജേതാവുമായി.
പതിനഞ്ചു വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ പല്ലവി അഭിലാഷ് നായർ റണ്ണറപ്പും, ഷെനെല്ലി ലൂയിസ് ജേതാവുമായി. പതിനഞ്ചു വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ ഇയാൻ ജോർജ് റണ്ണറപ്പും, അമൻ ഡി കോസ്റ്റ ജേതാവുമായി. പത്തൊൻപത് വയസ്സിൽ താഴെയുള്ള പെണ്കുട്ടികളുടെ വിഭാഗത്തിൽ അമീന സെഹ്റ റണ്ണറപ്പും, ഉത്തര അഭിലാഷ് നായർ ജേതാവുമായി . പത്തൊൻപത് വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ വൈഭവ് രാംദോസ് റണ്ണറപ്പും, ഹിംനേഷ് ഷഹ്‌ലോട്ട് ജേതാവുമായി.
മിക്സഡ് ഡബിൾസ് വിഭാഗത്തിൽ ബിത മൻസൂരി, വൈശാഖ് നായർ സഖ്യം ജേതാക്കളായപ്പോൾ പുരുഷന്മാരുടെ ഡബിൾസ് "ബി" കാറ്റഗറിയിൽ ജെബിൻ ജേക്കബ്, സന്ദീപ് സഖ്യം കിരീടം നേടി. കാണികളെ ഏറെ ആവേശം കൊള്ളിച്ച പുരുഷന്മാരുടെ ഡബിൾസ് "എ" കാറ്റഗറിയിൽ അനിസ് ലാൽ, നിതേഷ് സഖ്യം രണ്ടാം സ്ഥാനവും, ദാമോദർ ഷേണായ്, മുഹമ്മദ് സക്കീർ സഖ്യം ജേതാക്കളുമായി. മാർവെൽ ബാഡ്മിന്റൺ അക്കാദമി ടീം ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.
വിജയികൾക്ക് ഒമാൻ റാക്കറ്റ് സ്പോർട്സ് കമ്മിറ്റി വൈസ് ചെയർമാൻ താഹിർ അൽ ബർവാനി, മസ്കറ്റ് ബാഡ്മിന്റൺ ക്ലബ് ചെയർമാൻ മുഹമ്മദ് ഗുലും ഫജ്‌വാനി, സാബ്‌കോ സ്പോർട്സ് ഡെപ്യൂട്ടി ജനറൽ മാനേജർ അലിസ്റ്റർ, ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ ഓപ്പറേഷൻ മാനേജർ സഫിയ ഹസ്സൻ സാല അൽ അബ്രി, വി നെറ്റ്‌വർക്ക് സൊല്യൂഷൻ മാനേജിങ് ഡയറക്ടർ യോഗേന്ദ്ര കട്യാർ എന്നിവർ ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു. അതോടൊപ്പം ടൂർണമെന്റിന്റെ വിജത്തിനായി മത്സരങ്ങൾക്ക് മേൽനോട്ടം വഹിച്ച മാച്ച് ഒഫീഷ്യലുകളെയും, മത്സരം നിയന്ത്രിച്ച റഫറിമാരെയും ചടങ്ങിൽ ആദരിച്ചു. മോർണിംഗ് സ്റ്റാർ ബാഡ്മിന്റൺ കൂട്ടായ്മയിലെ അംഗങ്ങൾ ആയിരുന്നു മത്സരം നിയന്ത്രിച്ചത്.
"പൊള്ളുന്ന ചൂടിൽ കായിക വിനോദങ്ങളിൽ നിന്നും അകന്നു നിന്ന സ്വദേശികൾക്കും, വിദേശികൾക്കും കൺവെൻഷൻ സെന്ററിലെ സ്പോർട്സ് സ്പാർക് ഏറെ ആശ്വാസമായെന്നും, എന്നാൽ ഇവിടെ വന്നവരെ ഏറെ ആവേശത്തിലാഴ്ത്തിയത് ഇത്തരം ടൂർണമെന്റുകൾ ആണെന്നും ഇതിനായി മുന്നോട്ട് വന്ന പ്രൊ എഡ്ജ് സ്പോർട്സ് അക്കാദമി ഭാരവാഹികളെ അഭിനന്ദിക്കുന്നതായി സ്പോർട്സ് സ്പാർക്കിനു മേൽനോട്ടം വഹിക്കുന്ന സാബ്‌കോ സ്പോർട്സ് ഭാരവാഹികൾ അഭിപ്രായപ്പെട്ടു" .
"വേനൽ അവധിയായിട്ടും, ഒട്ടേറെ ആളുകൾ രാജ്യത്തിനു പുറത്തു അവധിക്കായി പോയ സമയമായിട്ടും ബാഡ്മിന്റൺ ടൂർണമെന്റിന് ലഭിച്ച ആവേശകരമായ പ്രതികരണം ഞങ്ങളെ അത്ഭുതപെടുത്തിയെന്നും , കായിക മത്സരങ്ങൾ ആസ്വദിക്കുക എന്നതിലുപരി ആരോഗ്യകരമായ ജീവിതം കെട്ടിപ്പടുക്കാൻ സ്പോർട്സ് സ്പാർക് എങ്ങിനെ ഉപയോഗപ്പെടുത്താം എന്ന് കായിക പ്രേമികൾക്കും, ജനങ്ങൾക്കും മനസ്സിലായി എന്നും, വരും വർഷങ്ങളിൽ കൂടുതൽ വിപുലമായി ടൂർണമെന്റ് സംഘടിപ്പിക്കുമെന്നും പ്രൊ എഡ്ജ് സ്പോർട്സ് ചെയർമാൻ നാസർ അബ്ദുള്ള അൽ ഹാർത്തി പറഞ്ഞു. അതെ സമയം കൺവെൻഷൻ സെന്ററിലെ സ്പോർട്സ് സ്പാർക്ക് ആഗസ്റ്റ് പതിനാറുവരെ വരെ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുന്നതാണ്. ബോക്സ് ക്രിക്കറ്റ്, ഫുട്ബോൾ, ബാഡ്മിന്റൺ, അത്ലറ്റിക്ക്സ് , കിക്ക് ബോക്സിങ്, ജിംനേഷ്യം എന്നിവയുൾപ്പെടെ നിരവധി സജ്ജീകരങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
Facebook: https://www.facebook.com/MalayalamVarthakalNews
Instagram: https://www.instagram.com/enlightmediaom an
Youtube: https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.