Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Jan 2025 14:16 IST
Share News :
മുല്ലപ്പെരിയാർ അണക്കെട്ടിന് സുരക്ഷാ ഭീഷണി ഉണ്ടെന്നത് ആശങ്ക മാത്രമാണെന്ന നിരീക്ഷണവുമായി സുപ്രീംകോടതി. 135 വർഷത്തെ കാലവർഷം അണകെട്ട് മറികടന്നത് ആണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ എസ്‌വി ഭട്ടി, ഋഷികേശ് റോയ് എന്നിവരടങ്ങുന്ന ബെഞ്ച് മുല്ലപ്പെരിയാർ കേസുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് ഇത്തരമൊരു നിരീക്ഷണം നടത്തിയത്.
വർഷങ്ങളായി ഡാം പൊട്ടുമെന്ന ഭീതിയിൽ ആളുകൾ ജീവിക്കുകയാണെന്നും എന്നാൽ ഡാമിൻ്റെ ആയുസ് പറഞ്ഞതിനെക്കാൾ രണ്ടിരട്ടി കഴിഞ്ഞല്ലോ എന്നും ജസ്റ്റിസ് ഋഷികേശ് റോയ് ചോദിച്ചു. 135 വർഷത്തെ കാലവർഷം അതിജീവിച്ച ഒരു അണക്കെട്ടാണിതെന്നും അണക്കെട്ട് പണിതവരോട് അഭിമാന പുരസരം നന്ദി പറയുന്നുവെന്നുമാണ് കോടതി പറഞ്ഞത്. അണക്കെട്ടുമായി ബന്ധപ്പെട്ട ഹർജികൾ മൂന്ന് അംഗ ബെഞ്ച് പരിഗണിക്കുമെന്നും സുപ്രീംകോടതി അറിയിച്ചു.
പ്രശസ്തമായ ഒരു കാർട്ടൂണിലെ ആകാശം ഇപ്പോൾ ഇടിഞ്ഞ വീഴും എന്ന് പറഞ്ഞ നടക്കുന്ന ഒരു കഥാപാത്രത്തെ പോലെയാണ് അണക്കെട്ട് ഇപ്പോൾ പൊട്ടുമെന്ന് പറഞ്ഞ നടക്കുന്നതെന്നും കോടതി വാക്കാൽ പറഞ്ഞു. തങ്ങൾ രണ്ട് പേരും കേരള ഹൈക്കോർട്ടിൽ ഏറെ നാൾ പ്രവർത്തിച്ചവരാണെന്നും സാഹചര്യങ്ങൾ നേരിട്ടറിയാമെന്നും ജസ്റ്റിസുമാർ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.