Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Jan 2025 08:48 IST
Share News :
ചാത്തന്നൂർ: കൊല്ലം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർക്കു വേതനം ലഭിക്കുന്നില്ലന്ന് പരാതി.
ഇതു സംബന്ധിച്ചു കെസ്കോൺ എംപ്ലോയീസ് അസോസിയേഷൻ വിവിധ ജില്ലകളിൽ നവകേരള സദസ്സിൽ പരാതി നൽകിയെങ്കിലും ഒരു പ്രയോജനവും ഉണ്ടായില്ല. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നടത്തുന്ന നവകേരള സദസ്സ് ചാത്തന്നൂരിൽ എത്തും മുൻപ് വേതന കുടിശിക ലഭിക്കുമെന്ന പ്രതീക്ഷയും വെ വെറുതെ ആയെന്നു സുരക്ഷാ ജീവനക്കാർ പറഞ്ഞു. ജില്ലയിലെ ഏക സർക്കാർ മെഡിക്കൽ കോളജിലെ സുരക്ഷാ ജീവനക്കാർ 6 മാസമായി വേതനം ലഭിക്കാതെ ജോലി ചെയ്യുന്നത് .
കേരള എക്സ് സർവീസ്മെൻ വെൽഫെയർ ആൻഡ് റിഹാബിലിറ്റേഷൻ കോർപറേഷന്റെ (കെസ്കോൺ) കീഴിലെ വിമുക്ത ഭടന്മാരാണു സുരക്ഷാ ജോലി ചെയ്യുന്നത്. സംസ്ഥാനത്തെ മിക്ക സർക്കാർ മെഡിക്കൽ കോളജുകളിലും കെസ്കോണിന്റെ കീഴിലുള്ള വിമുക്ത ഭടൻമാർക്കാണു സുരക്ഷ ചുമതല. ഇവരും വേതനം ഇല്ലാതെ ജോലി ചെയ്യുകയാണ്.
മിലിട്ടറി സേവനത്തിനു ശേഷം വിരമിച്ച ഇവർക്കു പരിമിതമായ പെൻഷനാണു ലഭിക്കുന്നത്. മെഡിക്കൽ കോളജ് ആശുപത്രിയിലെ സുരക്ഷ ജോലിയിൽ നിന്നും ലഭിക്കുന്ന തുച്ഛമായ വേതനം ഇവർക്കു വളരെ ആശ്വാസമാണ്. എന്നാൽ, കഴിഞ്ഞ ഓണത്തിനു പോലും വേതനം ലഭിച്ചില്ല. ക്രിസ്മസ് - പുതുവത്സരവും പട്ടിണിക്കാലം ആയി മാറി. സുരക്ഷാ ജീവനക്കാരുടെ വേതനം സംസ്ഥാന സർക്കാർ മെഡിക്കൽ കോളജ് ആശുപത്രി മുഖേന കോർപറേഷനു കൈമാറും. തുക ലഭിക്കുമ്പോൾ കോർപറേഷൻ വേതനം നൽകുന്നതാണു രീതി. ഫയലുകൾ നീക്കുന്നതിൽ ആശുപത്രിയിൽ വലിയ കാലതാമസം നേരിടുകയാണെന്നും വേതനം ലഭിക്കാതെ വലഞ്ഞിട്ടും ആശുപത്രി ഉന്നത അധികൃതർ പ്രശ്നത്തിൽ ഇടപെടുന്നതിൽ പിന്നാക്കം പോകുന്നുവെന്നും സുരക്ഷ ജീവനക്കാർ ആരോപിച്ചു.
Follow us on :
More in Related News
Please select your location.