Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലനാടിൻ്റെ പോരാട്ട ഭൂമികയിൽ ചരിത്രപരമായ പ്രചാരണങ്ങൾക്ക് എസ്.ഡി.പി.ഐ തുടക്കം കുറിച്ചു.

30 May 2025 12:47 IST

Jithu Vijay

Share News :


നിലമ്പൂർ : തലചായ്ക്കാൻ ഒരു പിടി മണ്ണും കിടന്നുറങ്ങാൻ കൊച്ചു കൂരക്കും വേണ്ടി അടിയാളരെ നയിച്ച വിപ്ലവ മണ്ണിൽ പുതിയൊരു പോർമുഖം തുറന്ന് കൊണ്ട് എസ്.ഡി.പി.ഐപ്രചാരണങ്ങൾക്ക് തുടക്കം. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ. സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച പ്രമുഖ അഭിഭാഷകനും, മനുഷ്യവകാശ പോരാളിയും , പാർട്ടിയുടെ ജില്ലാ ഉപാധിക്ഷനുമായ സാദിഖ് നടുത്തൊടി നിലമ്പൂരിൻ്റെ തെരഞ്ഞെടുപ്പ് ഗോദയിലെത്തിയതോടെ പ്രവർത്തകർക്ക് പുത്തനുണർവ്വ് സൃഷ്ടിച്ചു .


രാവിലെ പതിനൊന്ന് മണിക്ക് പഴയ ബസ്സ് സ്റ്റാൻ്റിൽ നിന്ന് സ്ഥാനാർത്ഥിയെനൂറ് കണക്കിന് എസ്.ഡി.പി ഐ പ്രവർത്തകർ സ്വീകരിച്ച് നഗരത്തിൽ പ്രകടനം നടത്തി.

അഡ്വ: സാദിഖ് നടുത്തൊടിയെ നിലമ്പൂർ എസ്.ഡി.പി.ഐ മണ്ഡലം പ്രസിഡൻ്റ് മുജീബ് റഹ്മാൻ എടക്കര ഹാരമണിയിച്ചു സ്വീകരിച്ചു. സ്ത്രീകളും കുട്ടികളുമടക്കം നൂറ് കണക്കിന് പ്രവർത്തകരാണ് ബാൻ്റ് വാദ്യങ്ങുടെ അകമ്പടിയോട് കൂടി അണിനിരന്നത്. എസ്.ഡി.പി.ഐ. നേതാക്കളായ അൻവർ പഴഞ്ഞി, ഉസ്മാൻ കരുളായി, മുസ്ഥഫപാമങ്ങാൻ, മുജീബ് എടക്കര, ബഷീർ നിലമ്പൂർ നേതൃത്വം നൽകി.


ഹമീദ് പരപ്പനങ്ങാടി

Follow us on :

More in Related News