Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇക്കോ ലോഡ്ജിലേക്കുള്ള വഴിയിൽ മാലിന്യം തള്ളുന്നു

26 Mar 2025 20:55 IST

PEERMADE NEWS

Share News :



പീരുമേട്: സർക്കാർ അതിഥിമന്ദിരം ഇക്കോ ലോഡ്ജിലേക്കുള്ള വഴിയരുകിൽ മാലിന്യം തള്ളുന്നു. ദേശീയപാത 183ൽ നിന്ന് ഇക്കോ ലോഡ്ജിലേക്കുള്ള വഴിയരുകിലാണ് മാലിന്യകൂമ്പാരം. പഴം, പച്ചക്കറി മാലിന്യങ്ങൾ, മദ്യകുപ്പികൾ, പ്ലാസ്റ്റിക്ക് തുടങ്ങിയവയാണ് ഇവിടെ തള്ളുന്നത്.വാഹനങ്ങളിൽ രാത്രിയുടെ മറവിലാണ് കൂടുതലായി മാലിന്യനിക്ഷേപം നടത്തുന്നത്. ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂൾ കുട്ടികളുൾപ്പെടെ ധാരാളം പേർ ദിനം പ്രതി ഉപയോഗിക്കുന്ന റോഡിൽ മാലിന്യം ഉപേക്ഷിക്കുന്നവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.



Follow us on :

More in Related News