Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Jan 2025 11:54 IST
Share News :
ചാത്തന്നൂർ:ശൂരനാട് തെക്ക് വില്ലേജിലെ പ്രധാന റോഡിൽ നിന്നും കല്ലുവിള മുക്ക് മുക്കോടി മുക്ക് റോഡിൽ കൂടി വീട്ടിലേക്ക് എത്തിച്ചേരുന്ന വഴി ഭൂമാഫിയക്കാർ കൈയടക്കിയെന്ന പരാതിയുമായാണ് ശൂരനാട് തെക്ക് വില്ലേജിലെ വാർഡ് നിവാസികൾ കുന്നത്തൂർ താലൂക്ക്തല അദാലത്തിന് എത്തിയത്. സർക്കാർ പുറമ്പോക്ക് റോഡിൽ മതിലുകളും മറ്റും സ്ഥാപിച്ചിരിക്കുകയാണ്. പഞ്ചായത്തിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ താലൂക്ക് സർവ്വേ അധികാരികൾ വഴി അളന്നു അതിർത്തി കല്ലുകൾ സ്ഥാപിക്കുകയും അനധികൃതമായി നിർമ്മിച്ച മതിലുകൾ പൊളിച്ചു മാറ്റാൻ നോട്ടീസ് നൽകിയതുമാണ്. ഒരു വർഷമായി നോട്ടീസ് നൽകിയിട്ടും നിർമ്മാണം പൊളിച്ച് വഴി പുനസ്ഥാപിച്ചു നൽകിയില്ല. പരാതിക്കാരുടെ വീടുകളിലേക്ക് ആശുപത്രി അത്യാവശ്യത്തിനു പോലും വാഹനം കടന്നുപോകാൻ പറ്റാത്ത സ്ഥിതിയാണ്. സ്കൂളിലേക്കും മദ്രസയിലേക്കും കുട്ടികൾ അടക്കം പോകുന്ന വഴി നിലവിൽ കാടുകയറി നടക്കാൻ പറ്റാത്ത അവസ്ഥയിലാണ്. സർവ്വേയിൽ തെറ്റായ കാര്യങ്ങൾ കാണിച്ച് മതിൽ റോഡിൽ ഇറക്കി കെട്ടിയിരിക്കുകയാണ്. പഞ്ചായത്ത് രാജ് നിയമപ്രകാരം ഗ്രാമപഞ്ചായത്തിന് നിക്ഷിപ്തമായ റോഡ് വസ്തുക്കച്ചവടക്കാർ കയ്യേറിയിട്ടും നടപടി ഇല്ലാത്ത സാഹചര്യമാണ്. പരാതി പരിഗണിച്ച മന്ത്രി കെ.എൻ ബാലഗോപാൽ പ്രശ്നപരിഹാരത്തിന് നിയമസംരക്ഷണത്തോടെകൂടി ആവശ്യമായ നടപടികൾ സ്വീകരിക്കാൻ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. തുടർ നടപടിയുടെ തൽസ്ഥിതി റിപ്പോർട്ട് ജില്ലാ കലക്ടർക്ക് സമർപ്പിക്കാനും നിർദ്ദേശിച്ചു. ഇത് പ്രകാരം സർവേയർ അളന്നുത്തിരിച്ച് കല്ലിട്ട് വേർതിരിച്ച വഴി കയ്യേറി നിർമിച്ച നിർമ്മാണങ്ങൾ പൊളിച്ചുനീക്കി വീടുകളിലേക്കുള്ള ഗതാഗത തടസ്സം പൂർണമായി പുനസ്ഥാപിക്കുമെന്ന ആശ്വാസത്തിലാണ് വാർഡ് നിവാസികൾ.
Follow us on :
More in Related News
Please select your location.