Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Jan 2026 12:19 IST
Share News :
കോഴിക്കോട് വിസ്‌ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന സമിതി ജനുവരി 17, 18 ശനി, ഞായർ ദിവസങ്ങളിൽ കടലുണ്ടിയിൽ സംഘടിപ്പിക്കുന്ന 'പ്രോഫെയ്‌സ്' നാലാമത് പ്രൊഫഷണൽസ് ഫാമിലി കോണ്ടൺഫറൻസ് വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്റ് സി കുഞ്ഞിമുഹമ്മദ മദനി പറപ്പൂർ ഉൽഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. വിസ്‌ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പി.പി നസീഫ് അധ്യക്ഷതവഹിക്കും.
പ്രൊഫഷണൽ തിരക്കുകൾക്കിടയിൽ കുടുംബത്തോടും സമൂഹത്തോടും രാഷ്ട്രത്തോടുമുള്ള കടപ്പാടുകളെ കുറിച്ച് സമ്മേളനം ചർച്ച ചെയ്യും. കേരളത്തിൽ നിന്നുള്ള ആയിരത്തോളം പ്രൊഫഷണൽ കുടുംബങ്ങൾ പങ്കെടുക്കും ശനിയാഴ്ച വൈകുന്നേരം ആരംഭിച്ച് ഞായറാഴ്ച വൈകുന്നേരം സമ്മേളനം സമാപിക്കും.
പ്രൊഫഷണൽ രംഗത്ത് നീതി ബോധവും സേവന തൽപരതയും വളർത്തുക, കുടുംബ ബന്ധത്തിലെ ധാർമ്മിക സദാചാര മര്യാദകളെ കുറിച്ച് ബോധവൽകരിക്കുക, നവനാസ്തികതയുടെ വേരുകളും അവയുണ്ടാക്കുന്ന സാമൂഹിക പ്രത്യാഘാതങ്ങളെയും കുറിച്ച് അവബോധം നൽകുക, ഏകദൈവവിശ്വാസം നൽകുന്ന ആത്മബലവും വ്യക്തി സംസ്കരണവും പകർന്ന് നൽകുക, അരാഷ്ട്രീയ പ്രവണതകൾക്കെതിരെ ബോധവൽകരിക്കുക, മാനവിക മൂല്യങ്ങൾ ഉൾക്കൊണ്ടുള്ള സാമൂഹിക സൃഷ്ടി സാധ്യമാക്കുക, സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതും സന്താന പരിപാലന മാർഗ്ഗങ്ങളും പ്രായോഗികമായി നിർവചിക്കുന്ന ഇസ്ലാമിക പാഠങ്ങളെ കുറിച്ച് അവബോധമുണ്ടാകുക. ആൽഫ ജനറേഷൻ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും പാരന്റിംഗ കാര്യക്ഷമമാക്കാനുള്ള മാർഗ്ഗങ്ങളെയും കുറിച്ച് അവബോധം നൽകുക എന്നിവ ലക്ഷ്യങ്ങളാണ്.
ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് 'മാധ്യമ നൈതികത വിചാരണ ചെയ്യപ്പെടുന്നു.' എന്ന വിഷയത്തിലെ ബൗദ്ധിക സംവാദത്തിൽ മീഡിയാ വൺ സീനിയർ എഡിറ്റർ എസ് എ അജിംസ്, യൂത്ത് കോൺഗ്രസ് വക്താവി ഡോ. ജിൻറോ ജോൺ, എഴുത്തുകാരൻ ബാബുരാജ് ഭഗവതി, ഷരീഫ് സാഗർ, വിസ്‌ഡം യൂത്ത് സംസ്ഥാന സെക്രട്ടറി അവാം സൂറൂർ, സിയാദ് ഹസൻ,വിസ്‌ഡം സ്റ്റുഡൻറ്സ് സംസ്ഥാന ജനറൽ സെക്രട്ടറി സഫ്വാൻ ബറാമി അൽഹികമി സംസാരിക്കും.
രണ്ടാം ദിവസം ഞായറാഴ്ച വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡണ്ട് പി എൻ അബ്ദുല്ലത്തീഫ് മാനി ഉൽഘാടനം ചെയ്യും. വിസ്‌ഡം യൂത്ത് സംസ്ഥാന വൈസ്പ്രസിഡൻ്റ് കെ. താജുദ്ദീൻ സ്വലാഹി അധ്യക്ഷത വഹിക്കും. സി എസ് ആശിര് മുഖ്യാതിഥിയായി പങ്കെടുക്കും.
4 വേദികളിൽ 12 സെഷനുകളായാണ് പ്രോഗ്രാം ക്രമീകരിച്ചിരിക്കുന്നത്. ഫാമിലി സെഷനുകൾക്ക് പുറമെ ബട്ടർഫ്ലൈസ്, സ്വീറ്റ് ബഡ്‌സ്, ലിറ്റിൽ വിംഗ്‌സ്, ടീൻ സ്ലേയ്‌സ് എന്നിങ്ങനെ കുട്ടികളുടെ പ്രായമനുസരിച്ചും വേദികൾ ക്രമീകരിച്ചിട്ടുണ്ട്.
വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി കെ അശറഫ്, വിസ്‌ഡം യൂത്ത് സംസ്ഥാന പ്രസിഡൻറ് ടി.കെ നിഷാദ് സലഫി ജനറൽ സെക്രട്ടറി ഡോ, വി.പി ബഷീർ, വിസ്‌ഡം സ്റ്റുഡൻറ്സ് പ്രസിഡന്റ് മുഹമ്മർ ശരിൽ, ജംഷീർ സ്വലാഹി, അബ്ദുറഹ്മാൻ ചുങ്കത്തറ, ഡോ ഷഹബാസ് കെ അബ്ബാസ്, സി.പി ഹിലാൽ സലീം, അർശദ് അൽഹികമി, ഡോ. ടി സി മുഹമ്മദ് മുബശിർ, അബ്ദുറഹ്മാൻ അൻസാരി, പ്രൊഫ.ഹാരിസ് ബിന്ദു സലിം, ഡോ. മുഹമ്മദ് റോഷൻ, ഡോ. കെ.പി അബ്ദുറഹ്മാൻ, ഡോ. പി പി മുഹമ്മദ മുസ്തഫ, ഡോ. ഷബിർ മുഹമ്മദ്, ഡോ.ഷഹദാദ്, ഡോ. ടി.കെ ഫവാസ്, സി മുഹമ്മർ അജ്‌മൽ,
ഡോ. സി.പി അബ്ദുല്ലാ ബാസിൽ, ഷംജാസ് കെ അബ്ബാസ്, എ.പി മുനവർ സ്വലാഹി, ടി.കെ ഉബൈദ് എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.
പത്രസമ്മേളനത്തിൽ ടി. ഉമർ അമീർ (സെക്രട്ടറി, വിസ്‌ഡം യൂത്ത് കേരള), സഫുവാൻ ബറാമി അൽ ഹികമി (ജനറൽ സെക്രട്ടറി, വിസ്‌ഡം സ്റ്റുഡൻസ് കേരള), ജംഷീർ എ എം (പ്രസിഡൻ്റ്, വിസ്‌ഡം യൂത്ത് കോഴിക്കോട്), കെ.വി. മുഹമ്മദ് ഷുഹൈബ് (കൺവീനർ, മീഡിയ വകുപ്പ്, സ്വാഗതസംഘം) എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.