Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പിഅമ്മദ് മാസ്റ്റർ നേതൃവൈഭവം പ്രകടമാക്കിയ നേതാവ്

08 Oct 2025 18:17 IST

Asharaf KP

Share News :



കക്കട്ടിൽ.മൂസ്ലിം ലീഗ് നേതാവ്, അധ്യാപകൻ,

ജനപ്രതിനിധി, സാമുഹ്യ - സംസ്കാരിക മേഖലയിൽ

നിറഞ്ഞ് നിന്ന പി. അമ്മദ്

മാസ്റ്ററെ തൻ്റെ തട്ടകമായ

കക്കട്ടിൽ പൗരാവലി അനുസ്മരിച്ചു.


    മുൻ എം.എൽ.എ.

പാറക്കൽ അബ്ദുള്ള

അനുസ്മരണം ഉദ്ഘാടനം

ചെയ്തു. സ്പർശിച്ച മേഖലകളിൽ എല്ലാം നേതൃവൈഭവo കാഴ്ചവച്ച നേതാവായിരുന്നു. അഹങ്കാര ലേശമന്യേ സർവ്വരെയും സമഭാവനയോടെ കണ്ടു എന്നത് അദ്ദേഹത്തിന്റെ എടുത്തു പറയത്തക്ക സവിശേഷതയാണ്. സംശുദ്ധ രാഷ്ട്രീയത്തിന്റെ ധ്വജ വാഹകൻ, രാഷ്ട്രീയ എതിരാളികൾ പോലും അംഗീകരിക്കുന്ന വ്യക്തിപ്രഭാവം. ആത്മാർത്ഥമായ പൊതുപ്രവർത്തനത്തിന്റെ ആൾ രൂപം. പാറക്കൽ വിശേഷിപ്പിച്ചു, പി.അമ്മദ് മാസ്റ്ററുടെ ജീവിതം ഇതിവൃത്തം ആക്കി നിർമ്മിച്ച ഡെക്യുമെൻ്ററിയുടെ പ്രകാശനവും പാറക്കൽ അബ്ദുള്ള നിർവ്വഹിച്ചു.

സി.വി. അഷറഫ് അധ്യക്ഷത വഹിച്ചു. തികഞ്ഞ മനുഷ്യസ്നേഹിയും ദ്വന്ദ ഭാവങ്ങൾ ഇല്ലാതെ സമൂഹത്തെ നയിച്ച സമാധാന പ്രേമിയും ആയിരുന്നു അമ്മത് മാസ്റ്ററെന്ന് 

മുൻ എം.എൽ.എ കെ.കെ. ലതിക അനുസ്മരിച്ചു, കെ.പി. സി.സി.

സെക്രട്ടറി വി.എം.ചന്ദ്രൻ,

സി.പി.ഐ.യിലെ രജീന്ദ്രൻ

കപ്പള്ളി ,ആർ.ജെ.ഡി. നേതാവ് ആയാടത്തിൽ

രവീന്ദ്രൻ, ബി.ജെ.പി. നേതാവ്- എം.പി. രാജൻ,

ജില്ലാ കോൺഗ്രസ്

സെക്രട്ടറി - പ്രമോദ് കക്കട്ടിൽ , കുറ്റ്യാടി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് നൊച്ചാട്ട്

കുഞ്ഞബ്ദുള്ള, കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി കെ.ടി.

അബ്ദുറഹ്മാൻ, എ വി നാസറുദ്ദിൻ, എം.പി.

ഷാജഹാൻ,അഹമ്മദ്

പാതിരിപ്പറ്റ ,പി.പി. റഷീദ്,

 എം കെ അബ്ദുൽ ഗഫൂർ

എ.പി. കുഞ്ഞബ്ദുള്ള,

, എന്നിവർ അനുസ്മരിച്ചു. *പി അമ്മദ് മാസ്റ്റർ(1945- 2025) നിത്യഹരിത തീരം* എന്ന 2026 സെപ്റ്റംബറിൽ പുറത്തിറങ്ങുന്ന

സുവനീർ മുസ്സിം ലീഗ്

നേതാവ് സൂപ്പി നരിക്കാട്ടേരി പ്രഖ്യാപനം നിർവഹിച്ചു.

 *പി അമ്മത് മാസ്റ്റർ എഡ്യൂ എൻഡോൻവ്മെന്റ്* വിദ്യാഭ്യാസ രംഗത്ത് അമ്മത് മാസ്റ്ററുടെ സ്മരണ നിലനിർത്തുന്ന പദ്ധതിയും ചടങ്ങിൽ പ്രഖ്യാപിച്ചു. വമ്പിച്ച ജനാവലി പരിപാടിക്ക് എത്തിയത് നാടിനും നാട്ടുകാർക്കും അമ്മദ് മാസ്റ്റർക്കുളള ആദരസൂചകമായി. കുന്നുമ്മൽ പഞ്ചായത്ത് മുസ്ലീം കമ്മിറ്റിയാണ് അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചത്.

Follow us on :

More in Related News