Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പെൻഷൻ മസ്റ്ററിംങ്ങ് വീട്ടകങ്ങളിൽ തുടങ്ങി.

22 Jul 2025 10:57 IST

UNNICHEKKU .M

Share News :

മുക്കം : സാമൂഹ്യ സുരക്ഷ,ക്ഷേമ നിധി ബോർഡ് പെൻഷനുകൾക്ക് മസ്റ്ററിംങ്ങ് നടത്തണമെന്ന ഗവൺമെൻ്റിൻ്റെ വിജ്ഞാപനം വന്നതു മുതൽ പ്രായം ചെന്നവരും കിടപ്പു രോഗികളും ഭിന്നശേഷിക്കാരുൾപ്പെടെനിരാലംബരായ ഗുണഭോക്താക്കളും ഏറെ ആശങ്കയിലായിരുന്നു. നിലവിൽ അക്ഷയ സെൻ്റർ സേവനം ലഭ്യമല്ലാത്ത കൊടിയത്തൂർ പ്രദേശവാസികൾ ചുള്ളിക്കാപ്പറമ്പ്, നെല്ലിക്കാപ്പറമ്പ്, ചേന്ദമംഗല്ലൂർ അക്ഷയ സെൻ്റുകളിലെത്തി നീണ്ട യാത്രക്കും ഏറെ നേരത്തെ കാത്തിരിപ്പിനു ശേഷം കാര്യപ്രാപ്തി നടത്തേണ്ടുന്ന അവസ്ഥയായിരുന്നു. ഈ സന്ദർഭത്തിലാണ് ഗുണഭോക്താക്കൾക്ക് താങ്ങും തണലുമായി ഒന്നാം വാർഡ് മെമ്പർ ടി.കെ. അബൂബക്കർ മാസ്റ്റർ കർമനിരതനായി രംഗത്തെത്തുന്നത്. ചെറുവാടി അക്ഷയ സെൻ്റുമായി സഹകരിച്ച് വാർഡിലെ തെയ്യത്തും കടവിൽ മസ്റ്ററിംങ്ങ് ക്യാമ്പ് സംഘടിപ്പിക്കുകയും നിരാലംബർക്കും കിടപ്പു രോഗികൾക്കും വേണ്ടി അവരുടെ വീട്ടകങ്ങളിലെത്തി പെൻഷൻ മസ്റ്ററിങ്ങ് നടത്തിയതും.മെമ്പറുടെ ഈ ജനസേവ തല്പരതയെ മുക്തകണ്ഠം പ്രശംസിച്ചാണ് ഗുണഭോക്താക്കൾ അവരുടെ വാസസ്ഥലങ്ങളിൽ നിന്നും പറഞ്ഞയച്ചത്. വാർഡിലെ 90% മസ്റ്ററിങ്ങും പൂർത്തിയായെന്നും അവശേഷിക്കുന്നവർക്കായി സേവനം തുടരുമെന്നും മെമ്പർ പറഞ്ഞു.

Follow us on :

More in Related News