Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Apr 2025 21:26 IST
Share News :
മാള: മാള സെ.സ്റ്റനിസ്ലാവോസ് ഫൊറോന ഇടവകയുടെ നേതൃത്വത്തിൽ ഫ്രാൻസീസ് മാർപാപ്പയുടെ വിയോഗത്തിൽ അനുശോചിച്ചു കൊണ്ട് മൗന ജാഥയും, പുഷ്പ്പാർച്ചനയും, അനുശോചന സമ്മേളനവും നടത്തി. പള്ളി അങ്കണത്തിൽ നടന്ന അനുശോചന യോഗത്തിൽ വികാരി ഫാ. ജോർജ്ജ് പാറേമേൻ അധ്യക്ഷത വഹിച്ചു. വി.ആർ. സുനിൽകുമാർ എം.എൽ.എ. അനുസ്മരണ പ്രഭാഷണം നടത്തി. മാള മഹല്ല് ഇമാം സുബൈർ മന്നാനി, ഫാ. അനൂപ് സി എസ്.ഐ, സിസ്റ്റർ പ്രശാന്ത് എസ്.ഡി,എ. എ അഷറഫ്,ജി.കിഷോർ കുമാർ, ഡേവീസ് പാറേക്കാട്ട്, ഷീല ജോസ്, ബിന്നി തോമസ് എന്നിവർ അനുശോചന സന്ദേശം നല്കി. കൈക്കാരൻ ജോൺസൻ ചെല്ലക്കുടം സ്വാഗതവും ജോഫി ജോസ് നന്ദിയും പറഞ്ഞു. കൈക്കാരൻമാരായ സ്റ്റാൻലി പോൾ, ബേബി ഇട്ടീര, അസി. വികാരിമാരായ ഫാ. ഫ്രാങ്കോ പാണാടൻ, ഫാ. വിബിൻ വേരം പിലാവിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി.
Follow us on :
Tags:
More in Related News
Please select your location.