Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിൻ്റെ 61-ാം ചരമവാർഷികദിനം ആചരിച്ചു

27 May 2025 21:49 IST

MUKUNDAN

Share News :

ചാവക്കാട്:ആധുനിക ഇന്ത്യയുടെ ശില്പിയും,പ്രഥമ പ്രധാനമന്ത്രിയുമായ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിൻ്റെ 61-ാം ചരമവാർഷികദിനം കടപ്പുറം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.മണ്ഡലം കമ്മിറ്റി ഓഫീസിൽ നടന്ന പുഷ്പാർച്ചനയിലും അനുസ്മരണ യോഗത്തിലും മണ്ഡലം പ്രസിഡന്റ് നളിനാക്ഷൻ ഇരട്ടപ്പുഴ അധ്യക്ഷത വഹിച്ചു.ഡിസിസി ജനറൽ സെക്രട്ടറി കെ.ഡി.വീരമണി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡൻ്റുമാരായ സി.മുസ്താഖലി,കെ. എം.ഇബ്രാഹിം,ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറിമാരായ പി.എ.നാസർ,പി.കെ.നിഹാദ്,ബൈജു തെക്കൻ,കെ.കെ.വേദുരാജ്,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മിസിരിയ മുസ്താഖലി,മൂക്കൻ കാഞ്ചന,ശൈലജ വിജയൻ,അബ്ദുൾ അസീസ് ചാലിൽ, സക്കീർ ചാലിൽ,സജീവ് കൊപ്പര,റഫീക് അറക്കൽ,കൊച്ചാനിക്ക,മുസ്തഫ,അസീസ് വല്ലങ്കി,വിജേഷ് കൊപ്പര,മൊയ്തു,എ.കെ.ഹമീദ്,അബൂബക്കർ വലപ്പാട്,പി.എ.സലിം,ബാദുഷ,വേണു തൊട്ടാപ്പ്,ദിനേശ് അഞ്ചങ്ങാടി എന്നിവർ സംസാരിച്ചു.


Follow us on :

More in Related News