Sat Jul 26, 2025 1:48 AM 1ST
Location
Sign In
08 Jan 2025 21:40 IST
Share News :
പീരുമേട് : വണ്ടിപ്പെരിയാറിൽ വീടുപണിയാൻ വച്ചിരുന്ന ഒരു ലക്ഷം രൂപ മോഷ്ടിച്ചു. 57-ാംമൈൽ രമ്യാ ഭവനിൽ കാളിദാസ് ഷീന ദമ്പതികളുടെ വീട്ടിലാണ് കള്ളൻ കയറിയത് . പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
ഓട്ടോറിക്ഷ തൊഴിലാളിയാണ് കളിദാസ് ' ഭാര്യ ഷീനക്ക് എസ്റ്റേറ്റിൽ ജോലിയുമാണ്.
ഇവർ രണ്ടുപേരും ജോലിക്ക് പോയ സമയം നോക്കി വീടിന്റെ മേൽക്കൂര തകർത്ത് അകത്തുകയറിയ മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ചിരുന്ന രൂപ അപഹരിച്ചു. ഇതോടൊപ്പം ഷീന അയൽക്കൂട്ടത്തിൽ നിന്നും വാങ്ങി രൂപയും ഉണ്ടായിരുന്നു.വൈകുന്നേരം ജോലികഴിഞ്ഞ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത് വീടിന്റെ ജനൽ ചില്ലുകളും അടിച്ചുതകർത്തു.
വണ്ടിപ്പെരിയാർ പോലീസിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവർ തലത്തെത്തി പരിശോധന നടത്തി.പൊട്ടിയ ജനൽ ചില്ലുകളും ഇത് പൊട്ടിക്കാൻ ഉപയോഗിച്ച വസ്തുക്കളും പോലീസ് നായ മണം പിടിക്കുകയും പ്രതിക്കായുള്ള തിരച്ചിൽ നടത്തുകയും ചെയ്തു.
വീട് നിർമ്മാണത്തിനായി പോസ്റ്റ് ഓഫീസിൽ മാസങ്ങളായി കാളിദാസ് ഓട്ടോറിക്ഷ ഓടിച്ച് സ്വരൂപിച്ച രൂപയാണ് മോഷ്ടാവ് അപഹരിച്ചത്.
വണ്ടിപ്പെരിയാർ സർക്കിൾ ഇൻസ്പെക്ടർ
സുവർണ്ണ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം ആരംഭിച്ചു.
Follow us on :
More in Related News
Please select your location.