Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വോട്ടർ രജിസ്ട്രേഷൻ ബോധവത്ക്കരണവുമായി എൻ എസ് എസ് വിദ്യാർത്ഥികൾ '

09 Aug 2025 09:59 IST

UNNICHEKKU .M

Share News :




മുക്കം:വോട്ടർ രജിസ്ട്രേഷൻ ബോധവൽക്കരണ ക്യാമ്പയിനും രജിസ്ട്രേഷൻ ഡ്രൈവുമായി എൻ എസ് എസ് വിദ്യാർത്ഥികൾ .തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് 2025 വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട വോട്ടർ രജിസ്ട്രേഷൻ ഹെൽപ്പ് ഡെസ്ക് പ്രൊവിഡൻസ് വിമൻസ് കോളേജിൽ പ്രവർത്തനം ആരംഭിച്ചു. ജില്ലാ ഭരണകൂടം നടത്തുന്ന വോട്ടർ ബോധവത്കരണ പ്രചാരണ ക്യാംപെയിനിന്റെ ഭാഗമായി വോട്ടർ പട്ടികയിൽ പേര് ചേർക്കാത്ത മുഴുവൻ വിദ്യാർത്ഥികളെയും വോട്ടർ രജിസ്ട്രേഷൻ പൂർത്തിയാക്കുക എന്ന ഉദ്ദേശത്തോടെയാണ് രജിസ്ട്രേഷൻ ഡ്രൈവ്പ്രവത്തിക്കുന്നത്.തദ്ദേശസ്വയംഭരണ വകുപ്പ് കോഴിക്കോട് ജോയിൻറ് ഡയറക്ടർ പ്രസാദ് ഉദ്ഘാടനം നിർവഹിച്ചു കോഴിക്കോട് ഡെപ്യൂട്ടി കലക്ടർ ഗോപിക ഉദയൻ കെ എ എസ് മുഖ്യപ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോക്ടർ സിസ്റ്റർ അഷ്മിത, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോക്ടർ അർച്ചന ഇ.ആർ. എന്നിവർ പ്രസംഗിച്ചു. ഓമശ്ശേരി തെച്ചിയാട് അൽ ഇർഷാദ് വിമൻസ് കോളേജ് എൻ എസ് എസ് യൂണിറ്റും, ഇലക്ഷൻ ലിറ്ററസി ക്ലബും സംയുക്തമായി വോട്ടർ ബോധവൽക്കരണ ക്യാമ്പയിൻ നടത്തി. തിരഞ്ഞെടുപ്പിൻ യുവജനങ്ങളുടെ പങ്കാളിത്തം ഉയർത്താനും ജനാധിപത്യത്തെ ശക്തി പ്പെടുത്താനും ലകഷ്യമിട്ട് നടത്തിയ ബോധവൽക്കരണ ക്യാമ്പയിൻ ശ്രദ്ദേയമായി. ഓമശ്ശേരി ടൗണിൽ നടത്തിയ വോട്ടർ ബോധവൽക്കരണ ക്യാമ്പയിൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ കരുണാകരൻ ഉത്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സീനത്ത് തട്ടാഞ്ചേരി, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ലിജോ ജോസഫ് എന്നിവർ സംസാരിച്ചു..വിദ്യാർത്ഥികളിൽ സജീവ പൗരബോധവുംജനാധിപത്യത്തെക്കുറിച്ചുള്ള ബോധവും വളർത്തുന്നതിനായി ജില്ലയിലെ എൻ എസ് എസ് വിദ്യാർഥികൾക്കായി മോക് പാർലമെൻ്റ് ഓഗസ്റ്റ് 12 നു നടത്തുമെന്നു ജില്ലാ ഡെപ്യൂട്ടി കളക്ടർ ഗോപിക ഉദയൻ അറിയിച്ചു.

Follow us on :

More in Related News