Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Jan 2025 10:16 IST
Share News :
ചാത്തന്നൂർ: സംസ്ഥാനത്ത് നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന പ്രവർത്തനങ്ങൾ ലോകമെമ്പാടും പുതുമാതൃക സൃഷ്ടിക്കുകയാണെന്ന് പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി.കരിക്കോട് ടി.കെ.എം എൻജിനീയറിങ് കോളേജിൽ സംഘടിപ്പിച്ച ഹയർ സെക്കന്ററി നാഷണൽ സർവിസ് സ്‌കീം 2023-2024, സംസ്ഥാനതല അവാർഡ് വിതരണച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രകൃതിയുടെയും സമൂഹത്തിന്റെയും ഉന്നമനം മുൻനിർത്തിയുള്ളപ്രവർത്തനങ്ങളാണ് എൻ.എസ്.എസ് മുഖേന നടപ്പിലാക്കി വരുന്നത്. വയനാട് ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി 25 വീടുകൾ എൻ.എസ്.എസിന്റെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകി. യുവാക്കൾക്കിടയിൽ അധികരിച്ച് വരുന്ന ലഹരി ഉപയോഗം തടയുന്നതിനായി വിവിധ പരിപാടികളാണ് നടപ്പിലാക്കി വരുന്നത്. പ്രളയം-കോവിഡ് മഹാമാരി കാലത്ത് സർക്കാർ സംവിധാനത്തോടൊപ്പം ചേർന്നതെന്ന് പ്രവർത്തിക്കാൻ വോളണ്ടിയർമാർക്ക് സാധിച്ചു. രക്തദാന ക്യാമ്പുകൾ ഉൾപ്പെടെയുള്ള പരിപാടികൾ സംഘടിപ്പിച്ച് സാമൂഹിക സേവനരംഗത്ത് എൻ.എസ്.എസ് നടത്തിവരുന്ന സേവനങ്ങൾ പ്രശംസനീയമാണെന്നും നാഷണൽ സർവീസ് സ്കീമിന്റെ തുടർ പ്രവർത്തനങ്ങൾക്ക് ആവശ്യമായ എല്ലാ പിന്തുണകളും നൽകുമെന്നും അദ്ദേഹം പറഞ്ഞു.
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി മുഖ്യാതിഥിയായി. സമൂഹത്തിൽ അരികുവൽക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനായി സർക്കാരിനോടൊപ്പം ചേർന്നുനിന്ന് നിരവധി പ്രവർത്തനങ്ങളാണ് നാഷണൽ സർവീസ് നടപ്പിലാക്കി വരുന്നത്. ഭവനരഹിതരെ കണ്ടെത്തി വീട് നിർമ്മിച്ചു നൽകുന്ന പ്രവർത്തനങ്ങൾ ഉൾപ്പെടെ നിരവധി ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് എൻ.എസ്.എസ് മുഖേന നടപ്പിലാക്കി വരുന്നത്. നന്മയുടെ സന്ദേശം വരും തലമുറയിലേക്ക് പകരാൻ എൻ. എസ്. എസ് പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനതലത്തിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച എൻ.എസ്.എസ് കോർഡിനേറ്റർമാരെയും വോളണ്ടിയർമാരെയും ചടങ്ങിൽ അനുമോദിച്ചു. ഹയർ സെക്കൻ്റെറി വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി.
എം.നൗഷാദ് എം.എൽ.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഗോപൻ, ഹയർ സെക്കന്ററി വിഭാഗം അക്കാദമിക ജോയ്ൻ്റ് ഡയറക്ടർ എസ്.ഷാജിത, അർ.ഡി.ഡി കെ.സുധ,സംസ്ഥാന എൻ.എസ്.എസ് ഓഫീസർ ആർ.എൻ അൻസർ,മുഖത്തല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എച്ച്.ഹുസൈൻ, ഗ്രാമപഞ്ചായത്ത് അംഗം ഷീജ സജീവ് മറ്റ് എൻ.എസ്.എസ് ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
More in Related News
Please select your location.