Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Mar 2025 19:36 IST
Share News :
പ്രവാസിയായ കലാകാരന്റെ കരവിരുതില്‍ പിറവിയെടുത്ത ഗരുഡശില്‍പം നാട്ടുകാര്‍ക്ക് കൗതുകക്കാഴ്ചയായി.
നൂലുവള്ളി എ.കെ.ജി നഗറിലെ കൂടപ്ലാക്കല്‍ പ്രകാശനാണ് ചെമ്പുചിറ കുളക്കരയോടുചേര്‍ന്നുള്ള ഇലഞ്ഞിത്തറയില്‍ ഗരുഡശില്‍പം തീര്‍ത്തിട്ടുള്ളത്. ഒന്നര മീറ്റര്‍ ഉയരമുള്ള ശില്‍പം ഇരുമ്പുകമ്പികളും സിമന്റും മണലും ഉപയോഗിച്ചാണ് നിര്‍മിച്ചത്. വീട്ടില്‍ വെച്ച് ഇരുമ്പുകമ്പികൊണ്ട് ഫ്രെയിം ഉണ്ടാക്കുകയാണ് ആദ്യം ചെയ്തത്. തുടര്‍ന്ന് ഈ ഫ്രെയിം കുളക്കരയില്‍ കൊണ്ടുവന്ന് ഉറപ്പിച്ച ശേഷം മണലും സിമന്റും കൊണ്ട് പൊതിയുകയായിരുന്നു. തുടര്‍ന്ന് മിനുക്കുപണികള്‍ നടത്തി ഇനാമല്‍ പെയ്ന്റ് കൊണ്ട് നിറം കൊടുത്തു. ഒരാഴ്ച സമയമെടുത്താണ് പ്രകാശന്‍ ജീവസുറ്റ ഗരുഡ ശില്‍പം പൂര്‍ത്തിയാക്കിക്കിയത്.സ്‌കൂള്‍ പഠനകാലം മുതലേ ശില്‍പനിര്‍മാണത്തില്‍ കരവിരുത് തെളിയിച്ചിട്ടുള്ളയാളാണ് പ്രകാശന്‍. കഴിഞ്ഞ 28 വര്‍ഷമായി ഖത്തറില്‍ ജോലിചെയ്തുവരികയാണ്. ഈയിടെ നാട്ടിലെത്തിയപ്പോഴാണ് നാട്ടുകാര്‍ക്കായി പൊതുസ്ഥലത്ത് ശില്‍പമൊരുക്കണമെന്ന മോഹമുദിച്ചത്. ദീര്‍ഘകാലം പ്രവാസജീവിതത്തില്‍ മുഴുകിയ പ്രകാശന്റെ കലാലോകത്തേക്കുള്ള തിരിച്ചുവരവിനു കൂടി പൊതുസ്ഥലത്തെ ഗുരുഡപ്രതിമ നിര്‍മാണം വഴിയൊരുക്കിയിരിക്കയാണ്. മുപില്യം -കോടാലി റോഡരുകിലെ ചെമ്പുചിറ കുളക്കരയിലുള്ള ബസ് കാത്തിരിപ്പുകേന്ദ്രത്തിനടുത്തായി നിര്‍മിച്ച ശില്‍പം ഇപ്പോള്‍ നാട്ടിലെ സംസാരവിഷയമാണ്. അടുത്ത തവണ നാട്ടിലെത്തുമ്പോള്‍ ഇതിനടുത്തായി പെന്‍ഗ്വിന്‍രെ ശില്‍പം കൂടി നിര്‍മിക്കാന്‍ ആഗ്രഹമുണ്ടെന്ന് പ്രകാശന്‍ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.