Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Dec 2024 19:07 IST
Share News :
തിരൂരങ്ങാടി : റാഞ്ചി ദേശീയ സ്കൂൾ കായികമേളയിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന ഡിസ്കസ് ത്രോ താരവും ചെട്ടിയാൻകിണർ ഹൈസ്കൂൾ വിദ്യാർത്ഥിയുമായ അനന്ദു ടി.കെ.യ്ക്ക് വിദ്യാലയത്തിന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പും ഉപഹാരസമർപ്പണവും നടത്തി.
സംസ്ഥാന സ്കൂൾ കായികമേളയിൽ ഡിസ്കസ് ത്രോ മത്സരത്തിൽ വെള്ളി മെഡൽ നേടിയാണ് അനന്ദു ദേശീയ കായികമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ചെട്ടിയാൻകിണർ ഗവ. ഹൈസ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ അനന്ദു ചെട്ടിയാൻകിണർ സ്കൂൾ സ്പോർട്സ് അക്കാദമിയിൽ ഡോ. മുഹമ്മദ് മുസ്തഫയുടെ കീഴിലാണ് പരിശീലനം നടത്തുന്നത്.
സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന അനുമോദന പരിപാടി ജില്ലാ പഞ്ചായത്ത് മെംബർ യാസ്മിൻ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശംസു.സി. കെ, വികസന കാര്യ ചെയർമാൻ ലിബാസ് മൊയ്തിൻ, ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയർമാൻ മുസ്തഫ കളത്തിങ്ങൽ, വാർഡ് മെമ്പർ സഫ് വാൻ പാപ്പാലി, പി.ടി എ പ്രസിഡൻ്റ് അബ്ദുൽ മാലിക്, എസ്. എം.സി. ചെയർമാൻ കെ.പി. പത്മനാഭൻ, പ്രിൻസിപ്പാൾ ഡെയ്സമ്മ സി.എൽ,
വി.എച്ച്.എസ്.ഇ പ്രിൻസിപ്പാൾ നിബി ആൻ്റണി, ദാസൻ ടി.കെ എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രഥമാധ്യാപകൻ പി. പ്രസാദ് അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ശിഹാബുദ്ദീൻ കാവപ്പുര സ്വാഗതവും, എസ്. ആർജി കൺവീനർ റസീന എം നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.