Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചിന്നക്കടയിലെ ചൈനീസ് കൊട്ടാരം സംരക്ഷിക്കപ്പെടണം. ആന്റി കറപ്ഷൻ പീപ്പിൾസ് മൂവ്മെന്റ് കൊല്ലം ജില്ലാ കമ്മിറ്റി

06 Jan 2025 19:48 IST

R mohandas

Share News :


ചാത്തന്നൂർ: കൊല്ലത്തിൻ്റെ ഹൃദയഭാഗത്ത് 120 വർഷം പഴക്കമുള്ള രാജകീയ പ്രൗഢിയുടെ തിരുശേഷിപ്പുണ്ട്. പക്ഷേ അത് ഇപ്പോൾ മാലിന്യം തള്ളാനുള്ള സ്ഥലമായും തെരുവ് നായ്ക്കൾക്കുള്ള അഭയകേന്ദ്രമായും മാറിയിരിക്കുന്നു. കൊല്ലം റെയിൽവേ സ്‌റ്റേഷനു സമീപം ചിന്നക്കടയിൽ സ്ഥിതി ചെയ്യുന്ന ഈ കൊട്ടാരം ഇപ്പോൾ വള്ളികളാൽചുറ്റപ്പെട്ട്അവഗണനയിൽ. ഒരു കാലത്ത് അഭിമാനപൂർവ്വം പ്രദർശിപ്പിച്ചിരുന്ന ഇൻഡോ-സാർസെനിക് വാസ്തുവിദ്യയുടെ മകുടോദാഹരണമായിരുന്നു ചീന കൊട്ടാരം.

1904-ൽ തിരുവിതാംകൂർ രാജകുടുംബമാണ് ചീന കൊട്ടാരം നിർമ്മിച്ചത്. കൊല്ലം-ചെങ്കോട്ട റെയിൽവേ റൂട്ടിലൂടെയുള്ള യാത്രകളിൽ രാജകുടുംബത്തിനും അവരുടെ അതിഥികൾക്കും ഒരു ഗസ്റ്റ് ഹൗസായിരുന്നു. റെയിൽവേ പാലസ് പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾ ചുവപ്പുനാടയിൽ കുരുങ്ങി. വർഷങ്ങൾക്ക് മുമ്പ് നവീകരണ പദ്ധതികൾ ആരംഭിച്ച കൊല്ലം കോർപ്പറേഷൻ, ഇപ്പോൾ സ്ഥലത്തിൻ്റെ മേൽനോട്ടം വഹിക്കുന്ന ഇന്ത്യൻ റെയിൽവേയുമായുള്ള അധികാരപരിധിയിലുള്ള തർക്കങ്ങൾ അതിൻ്റെ ശ്രമങ്ങൾക്ക് തടസ്സമായി. 2016ൽ മുൻ റെയിൽവേ മന്ത്രി സുരേഷ് പ്രഭുവിനോട് അറ്റകുറ്റപ്പണി നടത്താനുള്ള അനുമതിക്കായി അപേക്ഷിച്ചിട്ടും മുഖവിലയ്ക്കടുത്തില്ല.

2014-ൽ, കൊട്ടാരം ഒരു മ്യൂസിയമാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും നടന്നില്ല . 2016ൽ കോർപ്പറേഷൻ നവീകരണ പ്രവർത്തനങ്ങൾക്കായി റെയിൽവേയെ സമീപിച്ചെങ്കിലും ഒരു പ്രതികരണവും ഉണ്ടാക്കാൻ ആ ശ്രമം പരാജയപ്പെട്ടു. കെട്ടിടം ടൂറിസം കേന്ദ്രമോ മ്യൂസിയമോ ആക്കുന്നതിന് നഗരസഭയ്ക്ക് വിട്ടുനൽകണമെന്ന് അഭ്യർഥിച്ചെങ്കിലും ഒന്നും നടപ്പായില്ല.

പറത്ത് നിന്ന് നോക്കിയാൽ ഇരുനില കെട്ടിടത്തിൻ്റെ പ്രതീതി ജനിപ്പിക്കുന്ന കൊട്ടാരത്തിന് ഏഴ് അലങ്കരിച്ച മുറികളും ഗോഥിക് ശൈലിയിലുള്ള കമാനങ്ങളുമുള്ള ഒരു താഴത്തെ നില മാത്രമേയുള്ളൂ. പരമ്പരാഗത ചൈനീസ് വീടുകളുടെ ശൈലിയിൽ ചുവന്ന ഓച്ചർ ഇഷ്ടികകളാണ് നിർമ്മാണത്തിനായി ഉപയോഗിച്ചിരുന്നതു്. ചിന്നക്കട മണിമേടയും പുനലൂരിലെ തൂക്കുപാലവും തങ്കശ്ശേരി വിളക്കുമാടവും പോലെ ചിന്നക്കടയിലെ ചൈനീസ് കൊട്ടാരവും സംരക്ഷിക്കപ്പെടേണ്ടതാണെന്നും കാലതാമസം കൂടാതെ നടപടികളുണ്ടാകണമെന്നും ആർക്കിയോളജി ഡിപ്പാർട്ട്മെന്റിനോടും സാംസ്കാരിക വകുപ്പിനോടും കൊല്ലം കോർപ്പറേഷനോടും ആവശ്യപ്പെടുന്നതിനായി ആന്റി കറപ്ഷൻ പീപ്പിൾസ് മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് ജി. ദിവാകരൻ അറിയിച്ചു


Follow us on :

More in Related News