Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Aug 2025 21:17 IST
Share News :
മുക്കം: കൃഷിയിടങ്ങളിൽ'പന്നികളുടെ വിളയാട്ടമൂലം ശല്യം സഹിക്കാനാവാതെ കർഷകർ വലയുന്നു. ചാത്തമംഗലം പഞ്ചായത്തിലെ വാർഡ് 12 ചിറ്റാരി പിലാക്കൽ ഭാഗത്താണ് രാത്രി കാലങ്ങളിൽ പന്നികൾ കൂട്ടമായിറങ്ങി വിളകൾ നശിപ്പിക്കുന്നത്. പരിസര ഭാഗങ്ങളിൽ ചുറ്റും കാടുകളാണ്. ഇവിടെയാണ് പന്നികളുടെ ആവാസകേന്ദ്രം. വളപ്പ് ഉടമകളോ പഞ്ചായത്തോ ശ്രദ്ധിക്കുന്നില്ലെന്നതാണ് ആക്ഷേപം. കുറുമ്പറക്കുന്നു കാട് പറയരു കോട്ട പരിസരം , കുറ്റിക്കുളം, ഏരിയ കാട് തുടങ്ങി ഭാഗങ്ങളും പന്നിശല്യം രൂക്ഷമായിട്ടുണ്ട്. പന്നികൾ പെറ്റു പെരുകിയതിനാർ പകൽ സമയത്തു പോലും പ്രദേശങ്ങളിൽ സഞ്ചരിക്കുന്നു. പ്രൊഫ. സി.കെ. അഹ്‌മദ് ന്റെ പറമ്പിൽ കഴിഞ്ഞ ദിവസം പന്നികൾ കൂട്ടാമായിറങ്ങി വ്യാപകമായി വിളനാശം വരുത്തി. ഇതിനെതിരെ ജനകീയ സമിതി രംഗത്ത് ഇറങ്ങാനുള്ള ഒരുക്കത്തിലാണ് . കാടുകൾ വെട്ടാൻ വേണ്ട അടിയന്തിര കാര്യങ്ങൾ ചെയ്യണമെ ന്ന നാട്ടുകാരുടെ ആവശ്യം കൂടുതൽ ശക്തി പെട്ടിട്ടുണ്ട്.
പടം: MKMUC 1 പന്നികൾ വിളം നാശം വരുത്തിയ നിലയിൽ '
Follow us on :
Tags:
More in Related News
Please select your location.