Tue Dec 12, 2023 10:56 PM 1ST

Location  

Sign In

'എന്റെ കേരളം'പ്രദര്‍ശന വിപണന മേള: ഏഴു ദിവസവും വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍

03 May 2025 10:21 IST

Jithu Vijay

Share News :

മലപ്പുറം : മെയ് ഏഴുമുതല്‍ 13 വരെ മലപ്പുറം കോട്ടക്കുന്ന് മൈതാനത്ത് നടക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികമായ 'എന്റെ കേരളം' മെഗാ പ്രദര്‍ശന വിപണന മേളയില്‍ എല്ലാ ദിവസവും ഏഴു മുതല്‍ പത്തുമണി വരെ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറും. 


ഉദ്ഘാടന ദിനമായ മെയ് ഏഴിന് വൈകുന്നേരം ഏഴിന് പ്രശസ്ത ഗായകന്‍ ഷഹബാസ് അമന്റെ 'ഷഹബാസ് പാടുന്നു' എന്ന പരിപാടി നടക്കും. മെയ് എട്ടിന് നാടന്‍പാട്ട് കലാകാരനായ അതുല്‍ നറുകരയും സംഘവും നയിക്കുന്ന ഫോക്‌ലോര്‍ ലൈവ്, മെയ് ഒമ്പതിന് സൂഫിഗായകരായ സമീര്‍ ബിന്‍സിയും ഇമാം മജ്ബൂറും നയിക്കുന്ന സൂഫി സംഗീത നിശ, മെയ് 10ന് വയനാട്ടിലെ 'ഉണര്‍വ്' നയിക്കുന്ന നാടന്‍പാട്ടും ദൃശ്യാവിഷ്‌കാരവും എന്നിവ നടക്കും. മെയ് 11ന് പെണ്‍കുട്ടികളുടെ അക്രോബാറ്റിക് ഫയര്‍ ഡാന്‍സ്, മെയ് 12ന് കണ്ണൂര്‍ ഷെരീഫും ഫാസില ബാനുവും സംഘവും അവതരിപ്പിക്കുന്ന സംഗീതവിരുന്ന്, 13ന് പ്രസീത ചാലക്കുടിയുടെയും സംഘത്തിന്റെയും മെഗാ മ്യൂസിക്കല്‍ നൈറ്റ് എന്നിവയും അരങ്ങേറും. 


മേളയെ സമ്പന്നമാക്കാന്‍ വിവിധ വകുപ്പുകളുടെ സെമിനാറുകളും


എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ വ്യത്യസ്ത വകുപ്പുകളുടെ നേതൃത്വത്തില്‍ വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍ നടക്കും. മെയ് 

എട്ടിന് രാവിലെ കുടുംബശ്രീയുടെ 'വനിതകള്‍ക്കുള്ള ഊര്‍ജ്ജസംരക്ഷണ പരിശീലന പരിപാടി'യോടെയാണ് സെമിനാറുകള്‍ക്ക് തുടക്കമാകുന്നത്. ഉച്ചയ്ക്ക് രണ്ടിന് മോട്ടോര്‍ വാഹന വകുപ്പിന്റെ 'റോഡു സുരക്ഷയും മാറുന്ന നിയമങ്ങളും' എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും.


മെയ് ഒന്‍പതിന് രാവിലെ 10.30ന് ആയുര്‍വേദ വകുപ്പ് നയിക്കുന്ന 'സ്ത്രീരോഗം-പ്രതിരോധവും പ്രതിവിധിയും ആയുര്‍വേദത്തിലൂടെ', 'ഗര്‍ഭധാരണത്തിനുള്ള മുന്നൊരുക്കങ്ങളും പ്രസവാനന്തര ശുശ്രൂഷയും ആയുര്‍വേദത്തിലൂടെ' എന്നീ വിഷയങ്ങളില്‍ സെമിനാര്‍ നടക്കും. അന്നേ ദിവസം ഉച്ചയ്ക്ക് രണ്ടിന് 'സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യം' എന്ന വിഷയത്തില്‍ ആരോഗ്യവകുപ്പ് നടത്തുന്ന സെമിനാര്‍ ഉണ്ടായിരിക്കും.


പത്താം തിയതി കാര്‍ഷിക വികസന-കര്‍ഷക ക്ഷേമ വകുപ്പ് രാവിലെ 10.00ന് 'കാര്‍ഷിക മേഖല-നവസംരഭകത്വ സാധ്യതകള്‍', 11.30 ന് 'കാര്‍ഷിക മലപ്പുറം-ശക്തിയും പ്രതീക്ഷയും' എന്നീ വിഷയങ്ങളില്‍ സെമിനാര്‍ നയിക്കും. മെയ് 11ന് രാവിലെ 11ന് പൊതു വിദ്യാഭ്യാസ വകുപ്പ് നേതൃത്വം നല്‍കുന്ന 'ഗുണമേന്‍മാ വിദ്യാഭ്യാസവും തുല്യനീതിയും-മലപ്പുറം മാതൃകകള്‍', ഉച്ചയ്ക്ക് രണ്ടിന് 'ഒന്നാം ക്ലാസിന്റെ മികവുകള്‍' എന്നീ സെമിനാറുകള്‍ നടക്കും.


മെയ് 12ന് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം ഉണ്ടായിരിക്കും. എക്‌സൈസ് വകുപ്പിന്റെ 'ലഹരിക്കെതിരെ ഒരുമിച്ച്' എന്ന ബോധവല്‍ക്കരണ സെമിനാര്‍ ഉച്ചയ്ക്ക് രണ്ടിന് നടക്കും. സമാപന ദിനമായ മെയ് 13ന് രാവിലെ 10.30ന് വ്യവസായ വകുപ്പിന്റെ 'ബാങ്കേഴ്‌സ് മീറ്റ്- സംരഭകര്‍ക്കുള്ള ധനസഹായ പദ്ധതി'കളെക്കുറിച്ചുള്ള ക്ലാസ് ആണ് നടക്കുന്നത്.

Follow us on :

More in Related News