Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സംഗീതം ശാരീരിക സൗഖ്യം നൽകുന്ന ഔഷധമാണ് - ഉണ്ണികൃഷ്ണൻ മാസ്റ്റർ'.

21 Jul 2025 20:14 IST

UNNICHEKKU .M

Share News :



മുക്കം:സംഗീതത്തിലെ വിവിധ രാഗങ്ങൾക്ക് മനുഷ്യൻ്റെ ശാരീരിക അവസ്ഥകളെ വരെ സ്വാധീനിക്കാൻ സാധിക്കുമെന്ന് പ്രശസ്ത സംഗീതജ്ഞൻ എൻ. ഉണ്ണികൃഷ്ണൻ മാസ്റ്റർ അഭിപ്രായപ്പെട്ടു. കടുത്ത രോഗങ്ങൾ എന്നതല്ലാതെ, മാനസിക സംഘർഷങ്ങളിൽ നിന്നും രൂപപ്പെട്ട് വരുന്ന ദഹന സംബന്ധമായും നാഡീ സംബന്ധമായ അസ്വസ്ഥതകളെയും വേദനകളെയും പരിഹരിക്കാൻ വിവിധ രാഗങ്ങൾക്ക് സാധിക്കും എന്ന് അദ്ദേഹം ചൂണ്ടി കാട്ടി. 

തിരുവമ്പാടി കലാ സാംസ്കാരിക വേദിയുടെ പ്രതിമാസ സംഗീത സദസ്സിൽ സംഗീതത്തെയും അതിൻ്റെ സ്വാധീനങ്ങളെയും കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 


കാവാലം ജോർജ്ജ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. സംഗീത സദസ്സിൽ പ്രാദേശിക ഗായകർ തങ്ങളുടെ കഴിവുകൾ മികച്ച രീതിയിൽ പ്രകടിപ്പിച്ചു. ചടങ്ങിൽ വച്ച് ഉണ്ണികൃഷ്ണൻ മാസ്റ്ററെയും കയാക്കിങ് വിഷയമാക്കിയ ഗാനം രചിച്ച ജോർജ്ജ് മാസ്റ്ററെയും എം.ടി.സി. അവാർഡ് ജേതാവായ അജു എമ്മാനുവലിനെയും പുരസ്കാരം നൽകി ആദരിച്ചു. ഡോക്ടർ ബെസ്റ്റി ജോസ്, കെ. ഡി. തോമസ്, രാജു കയത്തിങ്കൽ, സാജു കൂടരഞ്ഞി എന്നിവർ സംസാരിച്ചു.

Follow us on :

More in Related News