Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Aug 2025 20:24 IST
Share News :
മുക്കം: കായിക മേഖലകളിൽ വളർന്ന് വരുന്ന കേരളത്തിന് വലിയ മാറ്റമുണ്ടാക്കുന്ന പദ്ധതികളാണ് സർക്കാർ നടപ്പിലാക്കുന്നതെന്ന് സ്പോർട്സ്, വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ അഭിപ്രായപ്പെട്ടു. മുക്കം മൊയ്തീൻ കോയ ഹാജി മെമ്മോറിയൽ ഓർഫനേജ് ഗേൾസ് ഹൈസ്ക്കൂളിൽ ഇൻട്രാക്റ്റീവ് പാനൽ ബോർഡുകളുടെയും, സ്പോർട് അക്കാദമിയുടെയും ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം . കേരളത്തിലെ പ്രൈമറി സ്ക്കൂളുകളിൽ കായിക പാഠപുസ്തകൾ പഠിപ്പിക്കൽ ആരംഭിച്ചു. 150 സ്ക്കൂളുകളിൽ പാഠപുസ്തകളുടെ വിതരണത്തിലൂടെ നടത്തിയ സർവ്വേയിൽ വിദ്യാർത്ഥികൾക്കിടയിൽ നല്ല രീതിയിൽ ഉണർവ്വ് കണ്ടെത്തി. ഈ വിജയമാണ് സംസ്ഥാനത്തെ പ്രൈമറി വിദ്യാലയങ്ങളിൽ കായിക പുസ്തകങ്ങൾ വലിയ മാറ്റമുണ്ടാക്കിയിരിക്കയാണ്. തുടർന്നുള്ള യു.പി വിഭാഗങ്ങളിലെ ക്ലാസ്സ്മുമുറികളിൽ അതിൻ്റെ എല്ലാ ഭാഗങ്ങളും ഉൾക്കൊണ്ട് തയ്യാറായിരിക്കയാണ്. ഇതിൻ്റെ ഭാഗമായി നൂറ് സ്ക്കൂളുകളിൽ കായിക പുസ്തകങ്ങൾ നൽകി പരീക്ഷണത്തിലാണ്. സ്വാകാര്യ സ്ക്കൂൾ ടെക്ക് നോളജി , കായിക സാമ്പത്തിക വശം, പുതിയ തൊഴിൽ അവസരങ്ങൾ, കേരളത്തിലെ സർവ്വകലാശാലകൾ മുഖാന്തിരം പുതിയ കോഴ്സുകൾ എന്നിവയിലൂടെ കായിക മേഖലകളിലേക്ക് ആകർഷിക്കുന്ന പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്. രാജ്യത്ത് തന്നെ ഏറ്റവും നല്ല നിലയിൽ വിദ്യാഭ്യാസം ലഭിക്കുന്ന സംസ്ഥാനമാണ് കേരളം. കേരളത്തെ എന്ത് കൊണ്ടും അനുഗ്രഹിതമാക്കുന്നത് വിദ്യാഭ്യാസമാണ്. കേരളത്തിലെ പ്രത്യേകിച്ചും മലബാറി സ്ത്രീവിദ്യാഭാസ ഉയർച്ചക്കും, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും മുക്കം ഓർഫനേജ് പോലെയുള്ള സ്ഥാപനങ്ങൾ വഹിച്ച പങ്ക് മഹത്തരമാണ്. കേരളത്തിലെ പെൺകുട്ടികൾ വിജയശതമാനത്തിലും ഉന്നത യോഗ്യത നേടുന്നതിലും പരിശോധിച്ചാൽ ഇന്ത്യയിൽ തന്നെ വളരെ മുന്നിലാണ്. ഇക്കാര്യത്തിൽ നമുക്ക് അഭിമാനമാണ്. ലോകത്ത് ഏത് രാജ്യങ്ങളിൽ പോയാലും മലബാർ മേഖലക്കാർ മൂന്നിലാണന്ന നേട്ടവും നേടാനായിട്ടുണ്ട് . വിദ്യാർത്ഥികൾക്ക് പഠനം എളുപ്പമാക്കാനും ക്ലാസ്സ്മുമുറികൾ സജീവമാക്കാനും ഇൻട്രാക് റ്റിവ് പാനൽ ബോർഡ് അടക്കമുള്ള പുതിയ സംവിധാനങ്കളിലൂടെ സാധ്യമാകുമെന്നും ഇത്തരം ഇടപെടൽ മാതൃകാപരമാണ്. ആധുനിക പഠന സൗകര്യങ്ങളായ ഇൻട്രാക് റ്റിവ് ബോർഡുകൾ പാഠ ഭാഗങ്ങൾ എളുപ്പത്തിൽ വിരസതയില്ലാതെ മനസ്സിലാക്കാൻ ഉപകരിക്കും മന്ത്രി പറഞ്ഞു. ബാൻ്റ് മേളയുടെ 'യും ' എസ്.പി സി , എൻ സി സി സ്കൗട്ട് എന്നിവയുടെ അകമ്പടിയോടെ മന്ത്രിയെ വരവേറ്റത്. എംഎം ഒ പ്രസിഡണ്ട് വിമരക്കാർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ പി.ടി ബാബു, ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വ കെ പി. ചാന്ദിനി ,വി. മോയി ഹാജി പുൽത്തേടത്ത്, വി. വീരാൻ കോയ, വി. അബ്ദുൽ കലാം, ഇ. റംലത്ത് ടീച്ചർ, പി.പി മോനുദ്ദിൻ ,ഒ.ശരീഫുദ്ദിൻ ,എം. ബിനു, പി.വി ആമിന, സി. എ സാജുദ്ദിൻ കെ.സി റാനിയപർവ്വീൻ എന്നിവർ സംസാരിച്ചു. പ്രധാന ധ്യാപിക എം.ഷബിന സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ഹർഷൽ പറമ്പിൽ നന്ദിയും പറഞ്ഞു.
പടം: മുക്കം മൊയ്തീൻ കോയ ഹാജി മെമ്മോറിയൻ ഓർഫേനേജ് ഗേൾസ് സ്കൂളിൽ സ്പോർട്സ് അക്കാദമി മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യുന്നു.
Follow us on :
Tags:
More in Related News
Please select your location.