Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Jan 2025 10:04 IST
Share News :
ചാത്തന്നൂർ: ഒരു ലക്ഷം ചതുരശ്രയടിയുള്ള ഐടി പാർക്ക് ഉടൻ കൊല്ലത്ത് കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ. അതിനായി കൊല്ലം കുരീപ്പുഴയിലേയും താമരക്കുളത്തെയും സ്ഥലങ്ങളുടെ പരിശോധന നടക്കുകയാണ്.
കൊല്ലം കോർപറേഷൻ നിർമിച്ച കെഎംസി മാളിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
മുൻപ് കൊല്ലത്ത് സജീവമായി ഉണ്ടായിരുന്ന പല വ്യവസായങ്ങളും ഇന്നില്ല. അതിനാൽ തന്നെ പകരം പുതിയ വ്യവസായങ്ങളും വാണിജ്യ സ്ഥാപനങ്ങളും വരേണ്ടതുണ്ട്. അതിന് ഏറ്റവും അനുയോജ്യമായ ഇടമാണ് കൊല്ലം.വിഴിഞ്ഞം തുറമുഖത്തിന്റെ വരവോടെ വലിയ വികസന സാധ്യതകളാണ് കൊല്ലം ജില്ലയിലും ഉണ്ടാവാൻ പോകുന്നത്. കൊല്ലം ഉൾപ്പെടെയുള്ള ഈ വികസന മേഖലയ്ക്കായി 1000 കോടി രൂപയാണ് മാറ്റി വച്ചിരിക്കുന്നതെന്നും അതിനനുസരിച്ചു കൊല്ലം നഗരം സജ്ജമാകണമെന്നും മന്ത്രി പറഞ്ഞു. കൊല്ലം കോർപറേഷന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 46,582 ചതുരശ്രയടി വിസ്തീർണത്തിൽ 17.21 കോടി രൂപ ചെലവഴിച്ച് കെഎംസി മാൾ നിർമിച്ചത്. 1.25 കോടി രൂപ ചെലവഴിച്ച് ഹെൽത്ത് ആൻഡ് വെൽനെസ് സെന്റർ, 65 ലക്ഷം രൂപ ചെലവിൽ ഹൈടെക് അങ്കണവാടി, കമ്യൂണിറ്റി ഹാൾ, 75 ലക്ഷം രൂപ ചെലവിൽ ട്രാൻസ്ജെൻഡേഴ്സ് പരിശീലന കേന്ദ്രം എന്നിവയാണ് ഉദ്ഘാടനം ചെയ്തത്.
Follow us on :
More in Related News
Please select your location.