Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Mar 2025 19:42 IST
Share News :
തിരൂരങ്ങാടി : ഓട്ടോറിക്ഷകളിൽ മീറ്റർ ചാർജ് മാർച്ച് മാസം മുതൽ നിർബന്ധമാക്കാനുള്ള ഗതാഗത വകുപ്പിൻ്റെ നടപടി അപാകതകൾ പരിഹരിച്ച് കൊണ്ടും പൊതുജനങ്ങളെ ബോധവൽക്കരിച്ച് കൊണ്ടും മാത്രമെനടപ്പിലാക്കാൻ പാടൊള്ളു എന്ന് മോട്ടോർ തൊഴിലാളി ഫെഡറേഷൻ (AITUC) ചെമ്മാട് യൂണിറ്റ് കൺവെൻഷൻ ആവിശ്യപ്പെട്ടു.അബ്ദുറഹിമാൻ കുർമത്ത് അധ്യക്ഷം വഹിച്ചു. എ ഐ ടി യു സി
തിരുരങ്ങാടി മണ്ഡലം പ്രസിഡന്റ് സി.പി. നൗഫൽ ഉദ്ഘാടനം ചെയ്തു. എം.ഹനീഫ, ഹബീബ് പെരുമ്പള്ളി, കെ.പി.അബ്ദുൽ ഗഫൂർ, കെ.പി.ലത്തീഫ് എന്നിവർ സംസാരിച്ചു. എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റും മുൻ പറവൂർ എം.എൽ.എയുമായ പി.രാജുവിൻ്റെ നിര്യാണത്തിൽ കൺവെൻഷൻ അനുശോചനം രേഖപ്പെടുത്തി
Follow us on :
Tags:
More in Related News
Please select your location.