Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Mar 2025 21:12 IST
Share News :
പരപ്പനങ്ങാടി : "ഉണർന്നിരിക്കാം ലഹരിക്കെതിരെ" എന്ന സന്ദേശം ഉയർത്തി പരപ്പനങ്ങാടിയിൽ ലഹരിക്കെതിരെ നിശാ വാക്കത്തോൺ സംഘടിപ്പിച്ചു. പരപ്പനങ്ങാടി ബി ഇ എം. ഹൈസ്കൂൾ പരിസരത്ത് നിന്ന് ആരംഭിച്ച നിശാ വാക്കത്തോൺ നഹാസ് ഹോസ്പിറ്റൽ പരിസരത്ത് സമാപിച്ചു. വാക്കത്തോൺ മലപ്പുറം ജില്ലാ എക്സൈസ് കമ്മിഷണർ പി.കെ. ജയരാജ് ഫ്ലാഗ് ഓൺ ചെയ്തു.
എക്സൈസ് വകുപ്പും, കേരള പോലീസും, പരപ്പനങ്ങാടി നഗരസഭയും സംയുക്തമായി സംഘടിപ്പിച്ച നിശാ വാക്കത്തോണിൽ യുവജന സംഘടന പ്രവർത്തകർ, വ്യാപാരി വ്യവസായി ഏകോപന സമിതി, നഹാസ് ആശുപത്രി, നവജീവൻ വായനശാല, ലയൻസ് ക്ലബ്, ജെസിഐ, ആർജിസിഎഫ്, വാക്കേഴ്സ് ക്ലബ്, പരപ്പനങ്ങാടി പ്രസ് ഫോറം തുടങ്ങിയ സംഘടന പ്രതിനിധികൾ, എക്സൈസ്, പോലീസ് ഉദ്യോഗസ്ഥർ, സ്ത്രീകളും, കുട്ടികളുമടക്കം സമൂഹത്തിൻ്റെ നാനാതുറകളിൽ നിന്ന് നിരവധി പേർ പങ്കെടുത്തു.
സമാപനയോഗം പരപ്പനങ്ങാടി നഗരസഭാ ചെയർമാൻ പി.പി. ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. പരപ്പനങ്ങാടി പോലീസ് സബ് ഇൻസ്പെക്ടർ അക്ഷയ്, എക്സൈസ് ഇൻസ്പെക്ടർ സനോജ്, ബിജു, പ്രജോഷ് കുമാർ, അഡ്വ. ഹനീഫ (ബാർ കൗൺസിൽ), വിനോദ് എ.വി (വ്യാപാരി വ്യവസായി ഏകോപന സമിതി) മൃണാൾ (ലയൺസ് ക്ലബ്), ആനന്ദ് (ആർജിസിഎഫ്), വിനോദ് കുമാർ തള്ളശ്ശേരി (നവജീവൻ വായനശാല), വിനോദ് (വാക്കേഴ്സ് ക്ലബ്), ജിജി. വി.ടി (അധ്യാപിക തൃക്കുളം ഗവ. ഹൈസ്കൂൾ), സ്മിത അത്തോളി (പരപ്പനങ്ങാടി പ്രസ് ഫോറം) തുടങ്ങിയവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.