Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Jan 2025 20:24 IST
Share News :
ചാത്തന്നൂർ: അതിവേഗംവളരുന്നെ കൊട്ടിയത്തിന്റെ വികസനത്തിനായി മാസ്റ്റർപ്ലാൻ തയ്യാറാക്കി. കൊട്ടിയത്തിന്റെ സമഗ്ര വികസനത്തിനായി ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കി അധികാരികൾക്കു മുന്നിൽ സമർപ്പിക്കുവാൻ കൊട്ടിയം പൗരവേദി തീരുമാനിച്ചു.
ജനപ്രതിനിധികളുമായി ചർച്ചചെയ്ത് സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ ആയിരിക്കും മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നത്. അധികാര കേന്ദ്രങ്ങളുടെ സഹായമില്ലാതെ അനുദിനം വളരുന്ന കൊട്ടിയത്തിന്റെ ആവശ്യങ്ങൾ ചോദിച്ചു വാങ്ങുവാൻ *ഒരു നാഥൻ ഇല്ല* എന്ന വിഷയത്തിന് പരിഹാരമെന്ന നിലയിൽ ആദിച്ചനല്ലൂർ, മയ്യനാട് എന്നീ ഗ്രാമപഞ്ചായത്തുകളും തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിന്റെ പകുതി ഭാഗവും ചേർത്തു *കൊട്ടിയം കേന്ദ്രമാക്കി ഒരു നഗരസഭ* ആവശ്യമാണ്.
കൊട്ടിയത്തിന്റെ പ്രധാന പ്രശ്നങ്ങൾക്ക് പരിഹാരമായി കശുവണ്ടി വികസന കോർപ്പറേഷന്റെ അധീനതയിലുള്ള ഭൂമിയിൽനിന്ന് കുറച്ച് ഭാഗം വിനിയോഗിച്ച് ഒരു *മൊബിലിറ്റി ഹബ്ബ്* സ്ഥാപിക്കുന്നതിന് കോർപ്പറേഷൻ തന്നെ മുൻകൈ എടുക്കണം. ബസ് സ്റ്റാൻഡ്, ശുചിമുറി സൗകര്യം, വാഹന പാർക്കിംഗ്, ലോഡ്ജിങ് സംവിധാനം, ഓഫീസുകൾക്കുള്ള കോംപ്ലക്സ്, മിനി ഹാൾ എന്നിവ മൊബിലിറ്റി ഹബ്ബിന്റെ ഭാഗമാക്കി മാറ്റിയാൽ നാടിന്റെ വികസനത്തിനൊപ്പം കോർപ്പറേഷന് ഒരു വരുമാന മാർഗ്ഗവുമായി തീരും. മൊബിലിറ്റി ഹബ്ബ് നിർമ്മിക്കുന്നതിനൊപ്പം കൊട്ടിയം - കുണ്ടറ റോഡിനെ കൊട്ടിയം - ഡോൺ ബോസ്കോ റോഡുമായി ബന്ധിപ്പിച്ച്, നിലവിലെ *കാർമൽ - കമ്പിവിള* റോഡ് വിപുലപ്പെടുത്തി ഒരു *ബൈപ്പാസ് റോഡ്* ആക്കി മാറ്റി വൺവേ സംവിധാനവും ഏർപ്പെടുത്തുവാൻ കഴിയും.
കൂടാതെ കൊട്ടിയത്തെ ടൂറിസം ഭൂപടത്തിലേക്ക് ഉയർത്തുവാൻ കഴിയും വിധം പരവൂർ *ടൂറിസം പദ്ധതിയുടെ ഭാഗമായി ഒറ്റപ്ലാമൂടിനെ* കൂടി ഉൾക്കൊള്ളിക്കണം. ഒന്നരലക്ഷത്തിലധികം പേർ ഒരു ദിവസം വന്നുപോകുന്ന കൊട്ടിയം ജംഗ്ഷനിൽ നിർമ്മിക്കപ്പെടുന്ന പാലത്തിന്റെ അടിവശത്തിന്റെ ഒരു ഭാഗം പാർക്കിങ്ങിനായി വിട്ടുകൊടുത്ത ശേഷം ബാക്കി ഭാഗം ജനങ്ങൾക്ക് ഒത്ത് കൂടുന്നതിനുള്ള " *ഇടം"* ആക്കി മാറ്റണം. യുവാക്കളെയും കുട്ടികളെയും ലഹരിയിൽ നിന്നും മോചിപ്പിക്കുവാൻ കായിക രംഗത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായി *കൊട്ടിയത്തിന് ഒരു കളിസ്ഥലം* അനുവദിക്കപ്പെടണം. ഇത്തരത്തിലുള്ള കൊട്ടിയത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾ ഉൾക്കൊള്ളിച്ചുള്ള ഒരു മാസ്റ്റർ പ്ലാനിന് ആണ് പൗരവേദി രൂപം നൽകുന്നത്. ഫെബ്രുവരി 15 ഓടെ മാസ്റ്റർ പ്ലാനിന് രൂപമാകും.
Follow us on :
More in Related News
Please select your location.