Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Mar 2025 19:25 IST
Share News :
മലപ്പുറം : കഞ്ചാവ് ലഹരിയില്‍ അങ്ങാടിയിലിറങ്ങി പതിനഞ്ചുകാരന്റെ പരാക്രമം. വെട്ടുകത്തിയുമായിട്ടാണ് കുട്ടി തെരുവിലിറങ്ങി പരാക്രമം കാണിച്ചത്. മലപ്പുറം ചേകന്നൂര്‍ അങ്ങാടിയിലാണ് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തിയ സംഭവം അരങ്ങേറിയത്. കഞ്ചാവ് ഉപയോഗിച്ചതിന്റെ ലഹരിയില്‍ തെരുവിലിറങ്ങുകയും സമീപത്തെ ഹാര്‍ഡ്‌വെയര്‍ ഷോപ്പില്‍ നിന്ന് വെട്ടുകത്തി കൈക്കലാക്കുകയുമായിരുന്നു.
തുടര്‍ന്ന് നാട്ടുകാര്‍ കുട്ടിയെ പിടികൂടി പൊന്നാനി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം വൈകിട്ട് 5.30 തോടെയാണ് സംഭവം നടന്നത്. ആനക്കര സ്‌ക്കൂളിന് സമീപത്തെ പൂരത്തിന് പങ്കെടുക്കാന്‍ എത്തിയ യുവാക്കള്‍ തമ്മില്‍ ചേകന്നൂര്‍ അങ്ങാടി ഭാഗത്ത് വെച്ച് വാക്ക് തര്‍ക്കവും കയ്യാങ്കളിയും ഉടലെടുത്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു പതിനഞ്ചുകാരന്റെ പരാക്രമം.
Follow us on :
Tags:
More in Related News
Please select your location.