Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൃക്കണ്ണമംഗൽ ഗവ. എൽ.പി.ജി സ്കൂളിൽ പുതിയ കെട്ടിടത്തിന് ശിലയിട്ടു

13 Jan 2025 09:12 IST

R mohandas

Share News :

ചാത്തന്നൂർ:തൃക്കണ്ണമംഗൽ ഗവ. എൽ.പി.ജി സ്കൂളിൽ പുതിയ കെട്ടിടത്തിന് ശിലയിട്ടു

സംസ്ഥാന സർക്കാർ ഏറ്റവും കൂടുതൽ ശ്രദ്ധ നൽകുന്നത് വിദ്യാഭ്യാസ മേഖലയിലാണെന്നും കേരളത്തിൽ ആകെ നൽകുന്ന ശമ്പളത്തിൽ 57 ശതമാനവും ഈ രംഗത്താണെന്നും ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ. സംസ്ഥാന സർക്കാർ അനുവദിച്ച 1.10 കോടി രൂപ ചെലവിട്ട് തൃക്കണ്ണമംഗൽ ഗവ. എൽ.പി.ജി സ്കൂളിന് നിർമിക്കുന്ന പുതിയ കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസത്തിന് ഏറ്റവും പ്രാധാന്യം നൽകുന്ന സംസ്ഥാനമാണ് കേരളം എന്നതിനാലാണ് ലോകത്ത് എവിടെ പോയാലും ഒരു മലയാളിയുണ്ടാകുന്നത്. എല്ലാം കൂടുതൽ മെച്ചപ്പെടുത്തി നടത്തിക്കൊണ്ടുപോകാൻ സാധിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 


നഗരസഭ ചെയർമാൻ എസ്.ആർ രമേശ് അധ്യക്ഷത വഹിച്ചു. പി.ഡബ്ലു.ഡി കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ജ്യോതീന്ദ്രനാഥ് റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ വനജ രാജീവ്, നഗരസഭ സ്ഥിരസമിതി അധ്യക്ഷർ, കൗൺസിലർമാർ,  സെക്രട്ടറി ആർ. മണികണ്ഠൻ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഒ. ബിന്ദു, പ്രധാനാധ്യാപിക കെ. മിനി, സംഘാടക സമിതി അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.

Follow us on :

More in Related News