Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുമരകം കോണത്താറ്റ് പുതിയ പാലം താല്ക്കാലികമായി തുറന്നു

13 Oct 2025 18:26 IST

CN Remya

Share News :

കോട്ടയം: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കോട്ടയം കുമരകം റോഡിലെ കോണത്താറ്റ് പുതിയ പാലം താൽക്കാലികമായി ഗതാഗതത്തിന് തുറന്ന് നൽകി. നിർമ്മാണം പൂർണമാകാത്തതിനാൽ ഗതാഗതം ഒരു വശത്ത് കൂടെ മാത്രമായി നിയന്ത്രിച്ചാണ് ബസുകൾ ഉൾപ്പടെയുള്ള വാഹനങ്ങൾ പാലത്തിലൂടെ കടത്തിവിടുന്നത്. മന്ത്രി വി. എൻ വാസവൻ, പഞ്ചായത്ത്, പൊതുമരാമത്ത്, കിഫ്ബി പ്രതിനിധികൾ അടക്കമുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു പാലം ഗതാഗതത്തിനായി തുറന്ന് നൽകിയത്.

രാവിലെ പാലത്തിൻ്റെ പ്രവേശന ഭാഗം റോഡ് നിരപ്പിലാക്കിയ ശേഷമാണ് വാഹന ഗതാഗതം ആരംഭിച്ചത്. ടാറിംഗ് അടക്കം പൂർത്തിയാക്കി പാലത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടനം പിന്നീട് മാത്രമാകും നടക്കുക.. രാഷ്ട്രപതിയുടെ കുമരകം സന്ദർശനം ഒക്ടോബർ 23ന് നടക്കുന്നതിനാൽ പുതിയ പാലത്തിനൊപ്പം ബണ്ട് റോഡിലൂടെയും ഗതാഗതം തുടരും.

Follow us on :

More in Related News