Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുട വെച്ചൂർ ഗോവിന്ദപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉൽസവത്തിന് കൊടിയേറി; 7 ന് നടക്കുന്ന ആറാട്ടോടെ ഉൽസവം സമാപിക്കും.

02 Feb 2025 22:02 IST

santhosh sharma.v

Share News :

വൈക്കം: കുട വെച്ചൂർ ഗോവിന്ദപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉൽസവത്തിന് കൊടിയേറി. തന്ത്രി മനയത്താറ്റ് മന ദിനേശൻ നമ്പൂതിരി,മേൽ ശാന്തി ആനന്ദൻ പോറ്റി വാളെക്കോട്ട് എന്നിവർ കൊടിയേറ്റിന് കാർമ്മികത്വം വഹിച്ചു. കൊടിയേറ്റിന് ശേഷം നടന്ന സമ്മേളനത്തിൽ ദേവസ്വം പ്രസിഡൻ്റ് രാജേന്ദ്രകുമാർ കൊച്ചുപൂത്രേഴത്ത്, മാനേജർ കണ്ണൻ കൊച്ചുനെല്ലിപ്പള്ളി, ഉൽസവ കമ്മറ്റി കൺവീനർ രാജു ഗോകുലം, ജി.മനോജ്, ജയൻ തീയാ പറമ്പ്, വി.വി. നടേശൻ, വിനോദ്, വിഷ്ണു ടെൻസ്, വാസുദേവൻ നായർ, വിജയകുമാർ, രാജു ശ്യം ഭവൻ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ അവാർഡ് ദാനവും നടന്നു. തുടർന്ന് ഗോവിന്ദപുരം ഭക്തജന സമിതിയുടെ നേതൃത്വത്തിൽ അഖണ്ഡ വിഷ്ണു സഹസ്രനാമജപവും നടന്നു.

ഫെബ്രുവരി 7 ന് നടക്കുന്ന ആറാട്ടോടെ ഉൽസവം സമാപിക്കും. ശാസ്തക്കുളം ദേവി ക്ഷേത്രത്തിൽ നടക്കുന്ന ആറാട്ടിന് ശേഷം ശാസ്ത ക്കുളംദേവിയുമൊന്നിച്ച് ഗോവിന്ദപുരത്തപ്പൻ ഗോവിന്ദപുരം ക്ഷേത്രത്തിലേക്ക് എഴുന്നള്ളും. ക്ഷേത്രത്തിൽ നടക്കുന്ന ആറാട്ട് വരവിന് ശേഷം ഉപചാരംചൊല്ലി പിരിയുന്നതോടെയാണ് ഉൽസവം സമാപിക്കുന്നത്. നാളെ രാവിലെ 9.30 ന് ശ്രീബലി ശ്രീഭൂതബലി, 1.30 ന് ഉൽസവബലി ദർശനം വൈകിട്ട് 7 ന് തിരുവാതിര 9.30 ന് വിളക്ക്. 4 ന് രാവിലെ 9 ന് ശ്രീബലി, ശ്രീഭൂതബലി 1.30 ന് ഉൽസവബലി ദർശനം വൈകിട്ട് 5 ന് കാഴ്ച ശ്രീബലി 7 ന് ഫ്യൂഷൻ തിരുവാതിര 8 ന് ഭക്തി ഗാനമേള 9.30 ന് വിളക്ക്. 5 ന് രാവിലെ 7.30 ന് പാരായണം 9 ന് ശ്രീബലി,ശ്രീ ഭൂതബലി 12-30 ന് അന്നദാനം വൈകിട്ട് 7 ന് ഡാൻസ് 7.30 ന് സംഗീത സദസ് 9.30 ന് വിളക്ക്. 6ന് രാവിലെ 7.30 ന് പാരായണം9 ന് ശ്രീബലി 12.30 ന് അന്നദാനം വൈകിട്ട് 5 ന് കാഴ്ച ശ്രീബലി 7 ന് സംഗിതാർച്ചന 8 ന് നൃത്തസന്ധ്യ 9ന് വലിയ വിളക്ക് തേരോഴി രാമ കുറുപ്പിന്റെ പ്രമാണത്തിൽ പാണ്ടിമേളം. 7 ന് രാവിലെ 7.30ന് പാരായണം 9 ന് ശ്രീബലി 12.30 ന് ആറാട്ട് സദ്യ വൈകിട്ട് 5 ന് ആറാട്ടെഴുന്നള്ളിപ്പ് 7 ന് സംഗീത സദസ് 9.30 ന് ആറാട്ട് വരവ്, വെച്ചൂർ കണ്ണന്റെ നാദസ്വരം, തൈക്കാട്ടുശ്ശേരി ബിജുവിന്റെ പ്രമാണത്തിൽ പാണ്ടിമേളം, വലിയ കാണിക്ക എന്നിവ നടക്കും.

Follow us on :

More in Related News