Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Oct 2025 11:45 IST
Share News :
കോഴിക്കോട് വരേണ്യതയുടെ ആടയാഭരണങ്ങൾ ചുമന്നിരുന്ന മലയാള ചലച്ചിത്രഗാന ശാഖയെ പച്ചമണ്ണിലേക്ക് പറിച്ചുനട്ട്, നാട്ടുപാട്ടിൻ്റെ ഉറവ വറ്റാത്ത ഹൃദയനൈർമ്മല്യ വും ശാസ്ത്രീയസംഗീതത്തിൻ്റെ ലാവണ്യാനുഭൂതിയും ഉൾച്ചേർത്ത് പാട്ടുകൾ ചിട്ട പ്പെടുത്തിയ കെ.രാഘവൻമാസ്റ്ററുടെ ശാശ്വതസ്മരണക്കായി കെ.പി.എ.സി. രൂപം കൊടുത്തതാണ് കെ.രാഘവൻമാസ്റ്റർ ഫൗണ്ടേഷൻ-സംഗീതകലാപഠന ഗവേഷണ
സംഗീതരംഗത്തെ സമഗ്രസംഭാവനയ്ക്ക് ഫൗണ്ടേഷൻ നല്‌കിവരുന്ന ആറാമത് പുര സ്കാരത്തിന് മലയാളത്തിൻ്റെ വിപ്ലവഗായിക പി.കെ. മേദിനിയെ തെരഞ്ഞെടുത്തു. 50,000രൂപയും പ്രശസ്‌തിപത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്കാരം.
വയലാറിലെ സമരഭൂമിയിൽ രക്തസാക്ഷികൾ ചിന്തിയ ചോര സംഗീതമായി മുളപൊ ടിച്ചത് പി.കെ. മേദിനിയുടെ വിപ്ലവഗാനങ്ങളിലായിരുന്നു. പുന്നപ്ര വയലാർ സമരത്തെ ത്തുടർന്ന് അറസ്റ്റിലായ കമ്മ്യൂണിസ്‌റ്റ് നേതാക്കൾ ജയിൽ മോചിതരായപ്പോൾ, സ്വീക രണ പൊതുയോഗങ്ങളിൽ പാട്ടുപാടികൊണ്ടായിരുന്നു പി.കെ. മേദിനി എന്ന വിപ്ലവ ഗാനശാഖയുടെ തുടക്കം. പി.കെ.മേദിനിയുടെ പാട്ടുണ്ടാകുമെന്നത് പൊതുയോഗ ത്തിന്റെ പരസ്യവാചകമായി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആശയങ്ങൾ വളരെ വ്യക്തമായി സാധാരണക്കാരിലെത്തിക്കാനും സമരസജ്ജരാക്കാനും മേദിനിചേച്ചിയുടെ പാട്ടുമുണ്ടായിരുന്നു. തൊഴിലാളികളെ ആക്രമിച്ച പോലീസിൻ്റെ പേരുകൾ തെരുവിൽ എണ്ണിയെണ്ണിപ്പാടിയുറപ്പിച്ചപ്പോൾ പി.കെ മേദിനിയുടെ ശരീരത്തിൽ കാക്കിപ്പടയുടെ കയ്യടയാളം ചോര കല്ലിച്ചു. എന്നിട്ടും പതിനഞ്ചുകാരിയായ ആ പെൺകുട്ടി ചോര തുപ്പികൊണ്ട് നിർത്താതെ പാടി കൊണ്ടിരുന്നു.
ഇന്ത്യയുടെ രാഷ്ട്രീയാന്തരീക്ഷം ഹിന്ദുത്വ ഫാസിസത്തെ കുട ചൂടി മന്നനായി വാഴി ക്കുന്ന കാലത്തും പി.കെ. മേദിനി പാടികൊണ്ടിരിക്കുന്നു. തൊണ്ണൂറ്റിരണ്ടാം വയസ്സിലും പതിനഞ്ചുകാരിയുടെ വീറോടെ റെഡ്‌സല്യൂട്ട് പാടിത്തുടങ്ങുമ്പോൾ സ്വന്തം സുരക്ഷി തത്വത്തിന്റെ വാതിലുകൾ കൊട്ടിയടച്ച് ഉറക്കം ഭാവിക്കുന്ന തരത്തിൽ മരവിച്ചുപോയ, നമ്മുടെ വീറും വാശിയും വിപ്ലവബോധവും ഒരുനിമിഷത്തേക്കെങ്കിലും പേടിസ്വപ്നം കണ്ടതുപോലെ ഞെട്ടിയെണീറ്റു പോകുന്നു. ഒരിക്കൽകൂടി നമ്മുടെ നാട്ടിൻപുറങ്ങൾ കാവൽപ്പട്ടാളത്തിനു നേർക്ക് മുനകൂർത്ത് സ്വയം വാരിക്കുന്ത മാകുമ്പോൾ ജനകീയ സംഗീതത്തിന്റെ കാവലാൾ, കെ.രാഘവൻമാസ്റ്ററുടെ പേരിലുള്ള പുരസ്ക്കാരത്തിന് ഇക്കാലത്ത്, പി.കെ. മേദിനിയല്ലാതെ മറ്റാരുമില്ലെന്ന് ചെങ്ങന്നൂർ ശ്രീകുമാർ, എം എം സചീന്ദ്രൻ, സി.എസ്. മീനാക്ഷി എന്നിവരടങ്ങുന്ന ജഡ്‌ജിംഗ് കമ്മിറ്റി വിലയിരുത്തി.
ശ്രീകുമാരൻതമ്പി, വിദ്യാധരൻമാസ്റ്റർ, പി.ജയചന്ദ്രൻ, പ്രൊഫ.പി.ആർ.കുമാര കേരള വർമ്മ, എം.ജയചന്ദ്രൻ, എന്നിവർക്കാണ് മുൻവർഷങ്ങളിൽ പുരസ്‌കാരം ലഭിച്ചത്. ഡിസംബർ ആദ്യവാരം ആലപ്പുഴയിൽവെച്ച് പുരസ്‌കാരം സമർപ്പിക്കും.
പത്രസമ്മേളനത്തിൽ
ചെങ്ങന്നൂർ ശ്രീകുമാർ (ജഡ്‌ജിംഗ് കമ്മിറ്റി അംഗം), വി.ടി.മുരളി (പ്രസിഡന്റ്. രാഘവൻമാസ്റ്റർ ഫൗണ്ടേഷൻ), വിനീഷ് വിദ്യാധരൻ (വൈ: പ്രസിഡന്റ് ). അനിൽമാരാത്ത് (ജോ.സെക്രട്ടറി) പങ്കെടുത്തു.
Follow us on :
 
                        Please select your location.