Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Jan 2025 07:07 IST
Share News :
മുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽൽ പഞ്ചായത്തിലെ എൽ.പി സ്കൂൾ വിദ്യാർത്ഥികൾക്കായി കായികമേള സംഘടിപ്പിച്ചു. 'ദി സ്പ്രിന്റ് 20 25 '' എന്ന പേരിൽ തോട്ടുമുക്കം ഗവർമെന്റ് യു പി സ്കൂളിൽ നടന്ന കായിക മേള ഗ്രാമ പഞ്ചായത് പ്രസിഡന്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു .വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ .മറിയം കുട്ടി ഹസൻ,ആയിഷ ചേലപ്പുറം, വാർഡ് മെമ്പർമാരായ ടി.കെ അബൂബക്കർ, കെ ജി സീനത്ത് / വിദ്യാഭ്യാസ നിർവഹണ ഓഫിസർ ജി.അബ്ദുൽ റഷീദ് ,തോട്ടുമുക്കം ഗവർമെന്റ് യു പി സ്കൂൾ പി ടി എ പ്രസിഡന്റ് അബ്ദുൽ ജബ്ബാർ, എസ്.എം.സി ചെയർമാൻ ബാബു, എം.പി ടി എ പ്രസിഡൻ്റ് ലിസ് ന സബിൻ എന്നിവർ സംസാരിച്ചു.രാവിലെ വിദ്യാർത്ഥികളുടെ മാർച്ച് പാസ്റ്റോടെയാണ് മത്സരങ്ങൾക്ക് തുടക്കം കുറിച്ചത്.തുടർന്ന് പ്രസിഡൻറ് സല്യൂട്ട് സ്വീകരിച്ചു.
പത്തോളം എൽ പി സ്കൂളുകൾ പങ്കെടുത്ത മത്സരത്തിൽ സൗത്ത് കൊടിയത്തൂർ എ യു പി സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി .ഗവ. ഹയർ സെക്കൻ്ററി സ്കൂൾ ചെറുവാടി രണ്ടാം സ്ഥാനവും സ്ഥാനവും ,ജി.എം.യു.പി സ്കൂൾ കൊടിയത്തൂർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി .സമാപന സമ്മേളനത്തിൽ
ഗ്രാമ പഞ്ചായത് പ്രസിഡന്റ് ദിവ്യ ഷിബു ,വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ ,തോട്ടുമുക്കം ഗവർമെന്റ് യു പി സ്കൂൾ പ്രധാനാധ്യാപിക ബി. ഷെറീന എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു .ബാബു വടക്കുംമുറി ,പ്രദീപ് കുമാർ ,വിപിൻ ,അനിൽ കുമാർ ,റീന എന്നിവർ നേതൃത്വം നൽകി .
Follow us on :
Tags:
More in Related News
Please select your location.