Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 May 2024 09:21 IST
Share News :
.മുക്കം: കെ.എം.ജി അഖിലേന്ത്യ സെവൻസ് ഫൂടുമ്പോൾ ടൂർണ്ണമെൻ്റിലെ ആറാം പ്രീ ക്വാർട്ടറിലെ ആവേശകരമായ പോരാട്ട പ്രകടനങ്ങളുമായി യുണൈറ്റഡ് എഫ്സി നെല്ലിക്കൂത്തിന് ജയം. മാവൂർ എസ്പാനിയ കഫേ സമ്മാനിക്കുന്ന വിന്നേഴ്സ് ട്രോഫിക്കും, അബൂദാബി ' റിയൽ എക്സ്പ്രസ്സ് സമ്മാനിക്കുന്ന റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി ജീവകാരുണ്യ പ്രവർത്തന ധനശേഖരണാർത്ഥം കെ.എം.ജി മാവൂർ കൽപ്പള്ളി ഫ്ലഡ് ലൈറ്റ് മൈതാനത്ത് വെച്ച് നടത്തുന്ന 'ഹർഷം 24 'അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൻ്റെ മത്സരത്തിൽ യുണൈറ്റഡ് എഫ്.സി നെല്ലിക്കൂ ത്തിന് തിളക്കമാർന്ന ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിനേയാണ് അവർ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ 12 സെക്കൻ്റിലും, 19 മിനുറ്റിലും ഗോളുകൾ പിറന്നതോടെ യുനൈറ്റഡ് എഫ്സി നെല്ലിക്കൂ' ത്ത് മേധാവിത്വം പുലർത്തി കളിയിലുടനീളം മുന്നേറ്റം നടത്തി മൂന്നാം ഗോളിലൂടെ ഹാട്രിക്ക് തീർത്ത് വിജയം നിലനിർത്തിയത്.. സൂപ്പർ സ്റ്റുഡി യോ മലപ്പുറത്തിന് ഒത്തിരി അവസരങ്ങൾ ആദ്യ പകുതിയിൽ ലഭിച്ചെങ്കിലും ഗോൾ നേടാനായില്ല.രണ്ടാം പകുതിയിൽ പതിനേഴാം മിനുട്ടിൽ നേടിയ ആശ്വാസ ഗോൾ നേടി ആത്മവിശ്വാസം നിലനിർത്തി അസുലഭമായ അവസരങ്ങൾ ലഭിച്ചെങ്കിലും ഏക ഗോളിൽ തൃപ്തിപ്പെടേണ്ടി വന്നു. ബുധനാഴ്ച രാത്രി 8.30 ന് നടക്കുന്ന ഏഴാം പ്രീകോർട്ടർ മത്സരത്തിൽ അഭിലാഷ് കുപ്പൂത്ത്, ഫിറ്റ് വൽ കോഴിക്കോടുമായി ഏറ്റുമുട്ടും.
Follow us on :
Tags:
More in Related News
Please select your location.